
ഗാസ സിറ്റി : ഗാസയില്‍ വിശന്നുവലഞ്ഞ് ഭക്ഷണത്തിനു കാത്തു നില്‍ക്കുന്നവരെപ്പോലും വെറുതേ വിടാതെ ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസയില്‍ പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 85 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്കു പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎന്‍ ഏജന്‍സികളുടെ ഭക്ഷണവണ്ടികള്‍ കാത്തുനിന്ന ജനക്കൂട്ടത്തിനുനേര്‍ക്കാണ് സൈന്യം ക്രൂരത കാട്ടിയത്. ഭക്ഷണവുമായി 25 ട്രക്കുകള്‍ എത്തിയതോടെ ജനങ്ങള്‍ കൂട്ടമായി എത്തി. ഇതിനു പിന്നാലെയായിരുന്നു വെടിവയ്പ്. ഇസ്രയേല്‍ – ഹമാസ് പോരില്‍ ഭക്ഷണത്തിനു കാത്തുനിന്നവര്‍ക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.
അതേസമയം, 21 മാസമായി തുടരുന്ന പോരാട്ടം അവസാനിപ്പിച്ച് ഉടന്‍ വെടിനിര്‍ത്തല്‍ കരാറുണ്ടാക്കി ബന്ദികളെ തിരിച്ചെത്തിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങള്‍ ടെല്‍ അവീവില്‍ പ്രകടനം നടത്തി.