എച്ച്-1ബി വിസ സ്റ്റാമ്പിംഗ് വൈകുന്നു, യുഎസിലെ തങ്ങളുടെ വീടും കാറും എന്തുചെയ്യണമെന്ന് അറിയാതെ ഇന്ത്യക്കാർ, റെഡ്ഡിറ്റിൽ വൈറൽ ചോദ്യം

ന്യൂഡൽഹി: നൂറുകണക്കിന് ഇന്ത്യക്കാർ എച്ച്-1ബി (H-1B) വിസ സ്റ്റാമ്പിംഗ് വൈകുന്നത് മൂലം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ, യുഎസിലെ തങ്ങളുടെ വീടും കാറും എന്തുചെയ്യണമെന്ന ഒരു റെഡ്ഡിറ്ററുടെ ചോദ്യം വലിയ ചർച്ചയായിരിക്കുകയാണ്. തൊഴിൽ വിസയിൽ രാജ്യത്ത് ആയിരിക്കുമ്പോൾ എച്ച്-1ബി വിസക്കാർ യുഎസിൽ വീടുകൾ വാങ്ങുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചുള്ള സങ്കീർണ്ണമായ ചർച്ചയ്ക്ക് ഈ ചോദ്യം തുടക്കമിട്ടു. എച്ച്-1ബി വിസയിൽ ഏകദേശം 10 വർഷമായി യുഎസിൽ താമസിക്കുന്നുണ്ടെന്നും 10 വർഷത്തേക്ക് വാടകയ്ക്ക് എടുക്കുന്നത് സുസ്ഥിരമല്ലെന്നും ചില ഉപയോക്താക്കൾ വിശദീകരിച്ചു. ഇന്ത്യക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിന് ഏകദേശം 10 വർഷമെടുക്കുമെന്നും അവർ പറഞ്ഞു.

ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകൾ ഡിസംബറിൽ നിശ്ചയിച്ചിരുന്ന എച്ച്-1ബി അഭിമുഖങ്ങൾ കുറഞ്ഞത് ആറ് മാസത്തേക്ക് മാറ്റിവച്ചതോടെയാണ് അഭൂതപൂർവമായ സാഹചര്യം ഉടലെടുത്തത്. അഭിമുഖ തീയതികൾ കൂട്ടത്തോടെ റദ്ദാക്കിയത് ഇന്ത്യക്കാർക്കടക്കം കനത്ത വെല്ലുവിളികളായിരുന്നു.

യുഎസ് എംബസിയും കോൺസുലേറ്റുകളും നൂറുകണക്കിന് ഇന്ത്യക്കാരുടെ എച്ച്-1ബി (H-1B) വിസ സ്റ്റാമ്പിംഗ് അഭിമുഖങ്ങൾ മാസങ്ങളോളം വൈകിപ്പിക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡിസംബർ പകുതിയോടെ നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് എച്ച്-1ബി, എച്ച്-4 വിസ അഭിമുഖങ്ങൾ യുഎസ് കോൺസുലേറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. പലർക്കും 2026 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലേക്കാണ് പുതിയ തീയതികൾ നൽകിയിരിക്കുന്നത്.

 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ (Social Media Vetting) യുഎസ് തീരുമാനിച്ചതാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. അവധിക്കായി ഇന്ത്യയിലെത്തിയ നൂറുകണക്കിന് പ്രൊഫഷണലുകൾ വിസ സ്റ്റാമ്പിംഗ് വൈകിയതിനാൽ തിരികെ പോകാൻ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്. പ്രത്യേകിച്ച് യുഎസിൽ പ്രവേശിക്കാൻ മറ്റ് സാധുവായ വിസയില്ലാത്തവർക്ക്. ഈ എച്ച്-1ബി വിസ ഉടമകളെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കാൻ കമ്പനികൾ അവരുടെ അഭിഭാഷകരുമായി കൂടിയാലോചന നടത്തിവരികയാണ്. അങ്കിൽ, അവർക്ക് ജോലി നഷ്ടപ്പെടും. ചിലരുടെ വിസകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. വിസ സ്റ്റാമ്പിംഗിലെ അനിശ്ചിതത്വം കാരണം ഗൂഗിൾ, ആപ്പിൾ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് നിലവിൽ യുഎസിന് പുറത്തേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം (MEA) യുഎസ് അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. ക്രിസ്മസ് പ്രമാണിച്ച് 2025 ഡിസംബർ 24 മുതൽ 26 വരെ യുഎസ് എംബസിയും കോൺസുലേറ്റുകളും അടച്ചിട്ടതും ആശങ്കകൾ വർദ്ധിപ്പിച്ചു.

H-1B visa stamping delayed, Indians unsure what to do with their house and car in the US, viral question on Reddit

More Stories from this section

family-dental
witywide