ഹാലോവീൻ വാരാന്ത്യത്തിൽ പദ്ധതിയിട്ട തീവ്രവാദി ആക്രമണ നീക്കം തകർത്ത് എഫ്ബിഐ; നിരവധി പേർ അറസ്റ്റിലായി

വാഷിംഗ്ടൺ: ഹാലോവീൻ വാരാന്ത്യത്തിൽ നടത്താൻ സാധ്യതയുണ്ടായിരുന്ന ഒരു ഭീകരാക്രമണ പദ്ധതി തകർത്തതായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) അറിയിച്ചു. വെള്ളിയാഴ്ച നടത്തിയ ഏകോപിത ഓപ്പറേഷനിലൂടെ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സ്ഥിരീകരിച്ചു. അറസ്റ്റിലായ വ്യക്തികളെക്കുറിച്ചോ ആക്രമണ പദ്ധതിയുടെ സ്വഭാവത്തെക്കുറിച്ചോ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ഫെഡറൽ-പ്രാദേശിക നിയമ നിർവ്വഹണ വിഭാഗങ്ങളുടെ പെട്ടെന്നുള്ള നടപടിയെ പട്ടേൽ പ്രശംസിച്ചു. അവരുടെ ജാഗ്രത വലിയൊരു അക്രമ സംഭവത്തെ തടയാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

“ഇന്ന് രാവിലെ എഫ്ബിഐ ഒരു ഭീകരാക്രമണ പദ്ധതി തകർത്തു. ഹാലോവീൻ വാരാന്ത്യത്തിൽ അക്രമത്തിന് പദ്ധതിയിട്ടിരുന്ന നിരവധി പ്രതികളെ മിഷിഗണിൽ നിന്ന് അറസ്റ്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടും.” കാഷ് പട്ടേൽ കുറിച്ചു. “രാജ്യത്തെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തിനായി 24/7 കാവൽ നിൽക്കുന്ന എഫ്ബിഐയിലെയും മറ്റ് നിയമ നിർവ്വഹണ വിഭാഗങ്ങളിലെയും എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയെന്നും അദ്ദേഹം പറഞ്ഞു.

എഫ്ബിഐയുടെ ഡെട്രോയിറ്റ് ഫീൽഡ് ഓഫീസ്, വെള്ളിയാഴ്ച രാവിലെ തങ്ങളുടെ ഏജൻ്റുമാർ ഡിയർബോൺ, ഇങ്ക്‌സ്റ്റർ എന്നീ നഗരങ്ങളിൽ നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു എന്ന് സ്ഥിരീകരിച്ചു. എന്നാൽ, ഈ സാന്നിധ്യത്തെ പട്ടേലിൻ്റെ പ്രസ്താവനയുമായി അവർ നേരിട്ട് ബന്ധിപ്പിച്ചില്ല. മിഷിഗണിലെ ഡിയർബോൺ, ഇങ്ക്‌സ്റ്റർ നഗരങ്ങളിൽ എഫ്ബിഐയുടെ ഏജൻ്റുമാർ ഇന്ന് രാവിലെ നിയമ നിർവ്വഹണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. നിലവിൽ പൊതുസുരക്ഷയ്ക്ക് ഭീഷണി ഒന്നും ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

More Stories from this section

family-dental
witywide