‘തെറ്റായ ആരോപണം…’ ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ആക്രമണം നടത്തുമെന്ന യുഎസ് റിപ്പോര്‍ട്ട് നിഷേധിച്ച് ഹമാസ്

വാഷിംഗ്ടണ്‍ : പലസ്തീനികളെ ആക്രമിക്കാന്‍ ഹമാസ് തയ്യാറെടുക്കുകയാണെന്ന യുഎസ് മുന്നറിയിപ്പിനോട് പ്രതികരിച്ച് ഹമാസ്. യുഎസ് ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ഹമാസ് മറുപടിയുമായി എത്തിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഗാസയില്‍ ആക്രമണവും ഇതിലൂടെ വെടിനിര്‍ത്തല്‍ ലംഘനത്തിനുമാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഇതേക്കുറിച്ച് മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാജ്യങ്ങളെ അറിയിച്ചിരുന്നുവെന്നും യുഎസ് വ്യക്തമാക്കിയിരുന്നു. തങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തവും വിശ്വസനീയവുമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

‘പലസ്തീകള്‍ക്കെതിരായ ഈ ആസൂത്രിത ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ നേരിട്ടുള്ളതും ഗുരുതരവുമായ ലംഘനമായിരിക്കും, മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയെടുത്ത ഗണ്യമായ പുരോഗതിയെ ദുര്‍ബലപ്പെടുത്തും,’ എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Hamas denies US report of attack on Palestinians in Gaza

More Stories from this section

family-dental
witywide