ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ്

ഗാസ സിറ്റി: ദീര്‍ഘനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഗാസയില്‍ ബന്ദിയാക്കിയിരുന്ന അവസാനത്തെ അമേരിക്കന്‍ പൗരനെയും വിട്ടയച്ചതായി ഹമാസ് അറിയിച്ചു. 21കാരനായ ഈദന്‍ അലക്‌സാണ്ടറെയാണ് വിട്ടയച്ചത്. ഹമാസിന്റെ തീരുമാനത്തെ ഖത്തറും ഈജിപ്തും സ്വാഗതം ചെയ്തു.

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടരുന്നത് ലക്ഷ്യമിട്ട് ഈദന്‍ അലക്‌സാണ്ടറെ വിട്ടയയ്ക്കുമെന്ന് ഹമാസ് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഇസ്രയേലില്‍ സൈന്യത്തിനൊപ്പം സേവനം ചെയ്യുകയായിരുന്ന ഈദനെ ഹമാസ് 2023 ഒക്ടോബര്‍ 7നാണ് തട്ടിക്കൊണ്ട് പോയത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കുന്നതിനും, തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും സമാധാന ചര്‍ച്ചകളിലേക്കുള്ള ചുവടുവയ്പ്പായുമാണ് ഹമാസിന്റെ തീരുമാനത്തെ കണക്കാക്കുന്നത്.

More Stories from this section

family-dental
witywide