
മെറ്റയുടെ ഉള്ളടക്ക മോഡറേഷന്‍ സംവിധാനത്തിലെ മാറ്റങ്ങള്‍ പാളി. ഉള്ളടക്കങ്ങള്‍ക്ക് മേലുള്ള കടുത്ത നിയന്ത്രണങ്ങള്‍ക്ക് അയവ് വരുത്തിയതോടെ ദോഷകരമായ ഉള്ളടക്കങ്ങള്‍ ഫേസ്ബുക്കില്‍ വര്‍ധിച്ചതായി കണ്ടെത്തൽ. ജനുവരിയിലാണ് കമ്പനി കണ്ടന്റ് മോഡറേഷന്‍ പോളിസിയില്‍ അയവുവരുത്തിയത്. ഇതിനെ തുടര്‍ന്ന് അക്രമം, ഓണ്‍ലൈന്‍ അധിക്ഷേപം ഉള്‍പ്പെടെയുള്ള ദോഷകരമായ ഉള്ളടക്കങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ കുന്നുകൂടിയതായി കമ്പനിയുടെ പുതിയ ഇന്റഗ്രിറ്റി റിപ്പോര്‍ട്ട് കണ്ടെത്തൽ. .
ഫേസ്ബുക്കിലെയും ഇന്‍സ്റ്റഗ്രാമിലേയും ത്രെഡ്‌സിലേയുമെല്ലാം ഉള്ളടക്ക നിയന്ത്രണത്തിനായി നേരത്തെ പുറത്തുനിന്നുള്ള ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ജനുവരിയില്‍ ഇത് നിര്‍ത്തലാക്കാന്‍ കമ്പനി തീരുമാനിച്ചു. മോഡറേറ്റര്‍മാര്‍ക്കും പക്ഷപാതിത്വമുണ്ടെന്ന് കാണിച്ചായിരുന്നു ഈ തീരുമാനം. എന്നാല്‍ ഇതെ തുടർന്ന് മറുവശത്ത് മറ്റ് ദോഷകരമായ ഉള്ളടക്കങ്ങള്‍ കുമിഞ്ഞുകൂടുകയായിരുന്നു.
ഫേസ്ബുക്കിലെ അക്രമാസക്തമായ ഗ്രാഫിക് ഉള്ളടക്കങ്ങള്‍ 2027 0.6 % -0.07 % ഉണ്ടായിരുന്നത് 2025 ആദ്യ പാദത്തില്‍ 0.09 ശതമാനമായി വര്‍ധിച്ചു. ഈ ശതമാനക്കണക്കുകള്‍ വളരെ കുറവായി തോന്നുമെങ്കിലും കോടിക്കണക്കിന് ഉപഭോക്താക്കളുള്ള പ്ലാറ്റ്‌ഫോമില്‍ അതൊരു വലിയ സംഖ്യയാണ്.
ഇതേ കാലയളവില്‍ അധിക്ഷേപകരമായ ഉള്ളടക്കങ്ങളും വര്‍ധിച്ചു. 2024 ല്‍ 0.06 % – 0.07 % ഉണ്ടായിരുന്നത് 0.07%-0.08% ആയി വര്‍ധിച്ചു. സ്പാം അക്കൗണ്ട് നീക്കം ചെയ്യുന്നതിലും വലിയ ഇടിവുണ്ടായി. 2024 ല്‍ 73 കോടിയുണ്ടായിരുന്നത് ഈ വര്‍ഷം ആദ്യം 36.6 കോടിയായി കുറഞ്ഞു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് 140 കോടിയുണ്ടായിരുന്നത് 100 കോടിയായി കുറഞ്ഞു.
ഫേസ്ബുക്കിലെ ദോഷകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും ഇടിവുണ്ടായി. 2025 ആദ്യ പാദത്തില്‍ 34 ലക്ഷം പോസ്റ്റുകള്‍ മാത്രമാണ് നീക്കം ചെയ്തത്. 2018 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ സംഖ്യയാണിത്.
Harmful content reportedly piled up on meta platforms says report