
വാഷിങ്ടൻ : 2018 മുതൽ രണ്ടുവർഷത്തോളം മോർച്ചറിയിൽ നിന്ന് ശരീരഭാഗങ്ങൾ വിറ്റ കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഹാർവാർഡിലെ മുൻ മോർച്ചറി മാനേജർക്ക് 8 വർഷം തടവുശിക്ഷ. ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മുൻ മോർച്ചറി മാനേജർ സെഡ്രിക് ലോഡ്ജിനെ(58)യാണ് കോടതി ശിക്ഷിച്ചത്. കുറ്റകൃത്യത്തിൽ പങ്കാളിയായ ഇയാളുടെ ഭാര്യ ഡെനിസ് ലോഡ്ജിന് (65) ഒരു വർഷത്തെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.
സെഡ്രിക് ലോഡ്ജും ഭാര്യ ഡെനിസ് ലോഡ്ജും ചേർന്ന് ബോസ്റ്റണിനടുത്തുള്ള മെഡിക്കൽ സ്കൂളിൽ നിന്ന് ശരീരഭാഗങ്ങൾ മോഷ്ടിച്ച് ന്യൂ ഹാംഷെയറിലെ ഗോഫ്‌സ്‌ടൗണിലുള്ള അവരുടെ വീട്ടിലേക്കും മാസച്യുസിറ്റ്‌സിലെയും പെൻസിൽവാനിയയിലെയും മറ്റ് സ്ഥലങ്ങളിലേക്കും കടത്തി. അവിടെ നിന്ന് ഈ ശരീരഭാഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലുള്ള വാങ്ങുന്നവർക്ക് അയച്ചുകൊടുത്തു.
ആന്തരികാവയവങ്ങൾ, തലച്ചോറ്, ചർമം, കൈകൾ, മുഖങ്ങൾ, കീറിമുറിച്ച തലകൾ എന്നിവ ഉൾപ്പെടെ വിറ്റതെന്ന് യുഎസ് നീതിന്യായ വകുപ്പ് കണ്ടെത്തിയിരുന്നു. കുറ്റസമ്മതം നടത്തിയതിനു പിന്നാലെ 2023 മേയിൽ അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടിരുന്നു. ഈ കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിയമപാലകർ വ്യക്തമാക്കുന്നു.
Harvard morgue manager and wife sentenced to 8 years in prison for selling body parts from morgue.














