ആശ്വാസം…ബഹിരാകാശ നിലയത്തില്‍ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയം, മടക്കം കാത്ത് സുനിതയും വില്‍മോറും

വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള ക്രൂ10 ദൗത്യം ഡോക്കിംഗ് ഘട്ടം കഴിഞ്ഞു. ഇന്ത്യന്‍ സമയം രാവിലെ 9.30 ഓടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതാണ് ഡോക്കിങ് പ്രക്രിയ. ഡോക്കിങിനു പിന്നാലെ, ശേഷം ഇന്ത്യന്‍ സമയം രാവിലെ 11.00 ന് ഹാച്ചിങ് പൂര്‍ത്തിയാക്കി. ക്രൂ10 ദൗത്യസംഘം ഹാച്ച് തുറന്ന് ബഹിരാകാശ നിലയത്തിലെ ക്രൂ9 ദൗത്യസംഘത്തിനൊപ്പം ചേരും. ക്രൂ10 എത്തിയതോടെ ബഹിരാകാശ നിലയത്തിലെ യാത്രികരുടെ എണ്ണം 11 ആയി വര്‍ധിച്ചു.

10 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5ന് പുറപ്പെട്ട സുനിതയും ബുച്ച് വില്‍മോറും ഒന്‍പത് മാസമായി ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ്. യുഎസിന്റെ നിക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവര്‍ക്കൊപ്പം ഇരുവരും മാര്‍ച്ച് 19ന് ഭൂമിയിലേക്കു മടങ്ങും.

More Stories from this section

family-dental
witywide