ഡാളസ്-ഫോർട്ട് വർത്തിൽ ഞായറാഴ്ച കനത്ത മൂടൽമഞ്ഞ് മുന്നറിയിപ്പ്, കാഴ്ചപരിധി കുറയാൻ സാധ്യത, ഡ്രൈവിംഗിൽ വേണം അധിക ശ്രദ്ധ

ഡാളസ്: നോർത്ത് ടെക്സാസിലെ ഡാളസ്-ഫോർട്ട് വർത്ത് മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച പുലർച്ചെ കനത്ത മൂടൽമഞ്ഞിന് സാധ്യത. ഡാളസ്, ഫോർട്ട് വർത്ത്, ഫ്രിസ്‌കോ, പ്ലാനോ, മക്കിന്നി, അലൻ തുടങ്ങിയ നിരവധി നഗരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.

അധികൃതർ ഞായറാഴ്ച രാവിലെ വരെ ‘ഡെൻസ് ഫോഗ് അഡ്വൈസറി’ (Dense Fog Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. പുലർച്ചെ 3 മണി മുതൽ ആരംഭിക്കുന്ന മൂടൽമഞ്ഞ് മുന്നറിയിപ്പ് അന്ന് രാവിലെ 9 മണി വരെ തുടരാനാണ് സാധ്യതയെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.

മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംഗിലും അതീവ ജാഗ്രത പാലിക്കണം. വേഗത കുറച്ച്, ലോ ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിച്ച്, മുൻപിലുള്ള വാഹനങ്ങളുമായി കൂടുതൽ അകലം പാലിച്ചു മാത്രമേ വാഹനമോടിക്കാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച രാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നെങ്കിലും പകൽ സൂര്യപ്രകാശമുണ്ടായിരുന്നു.

Heavy fog warning in Dallas-Fort Worth on Sunday.

More Stories from this section

family-dental
witywide