ഒക്ടോബർ 10ന് വെടിനിർത്തൽ കരാർ നിലവിൽ വന്ന ശേഷം ഗാസയിൽ ഏറ്റവും കനത്ത ആക്രമണം നടത്തി ഇസ്രയേൽ. കനത്ത വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. 77 പേർക്ക് പരുക്കേറ്റു. ഹമാസിനെ ലക്ഷ്യം വച്ചാണ് ആക്രമണങ്ങളെന്നും ഇസ്രയേൽ സൈനികർക്കുനേരെ ഹമാസ് വെടിയുതിർത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ വ്യക്തമാക്കുന്നു.
എന്നാൽ ഹമാസ് ഇതിനോട് പ്രതികരിച്ചിട്ടില്ല. ഗാസ സിറ്റിയുടെ പ്രാന്തപ്രദേശമായ സെയ്തൂണിൽ 10 പേരും കിഴക്കൻ ഷെജായ പ്രാന്തപ്രദേശത്ത് രണ്ട് പേരും തെക്കൻ ഗാസ മുനമ്പിലെ ഖാൻ യൂനിസിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ബാക്കിയുള്ളവരും കൊല്ലപ്പെട്ടതായാണ് വിവരം.
Heavy Israeli airstrikes in Gaza; 28 killed, 77 injured















