നശിപ്പിച്ചു, തകർത്തു… ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള വാക്ക് എടുത്തോളൂ! ഇറാനിലെ യുഎസ് ആക്രമണം വിജയമെന്ന് ആവർത്തിച്ച് പ്രതിരോധ സെക്രട്ടറി

വാഷിംഗ്ടണ്‍: ഇറാന് നേരെയുള്ള യുഎസ് ആക്രമണങ്ങളെ ന്യായീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇറാനിയൻ ആണവ നിലയങ്ങളെ ലക്ഷ്യം വെച്ച് ശനിയാഴ്ച നടന്ന ബോംബാക്രമണത്തിന്‍റെ പ്രാരംഭ ഇന്‍റലിജൻസ് വിലയിരുത്തലുകളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു. വ്യാഴാഴ്ച പെന്‍റഗണിൽ നടന്ന വാ‍ർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്‍റെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങളെ ആക്രമണം പൂർണ്ണമായും തകർത്തില്ലെന്നും, മറിച്ച് ഏതാനും മാസങ്ങൾ മാത്രം പിന്നോട്ടടിച്ചുവെന്നും സൂചിപ്പിക്കുന്ന പ്രാഥമിക യുഎസ് ഇന്‍റലിജൻസ് വിലയിരുത്തലിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളാണ് വിമര്‍ശനങ്ങൾക്കുള്ള കാരണം.

“വീണ്ടും പറയുന്നു, ഇത് പ്രാഥമികമായിരുന്നു. യഥാർത്ഥ ആക്രമണം നടന്ന് ഒന്നര ദിവസത്തിന് ശേഷം അത്തരം ഒരു വിലയിരുത്തൽ നടത്താൻ ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ ആഴ്ചകൾ വേണ്ടിവരുമെന്ന് എഴുതി സമ്മതിച്ചുകൊണ്ട് തന്നെയാണ് ഇത് പുറത്തുവന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞു. എന്നാൽ, ആക്രമണം നടന്ന് അഞ്ച് ദിവസത്തിന് ശേഷം സംസാരിച്ച ഹെഗ്‌സെത്ത്, പ്രസിഡന്‍റ് യുദ്ധം അവസാനിപ്പിക്കാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു, ഇറാന്‍റെ ആണവ ശേഷികൾ ഇല്ലാതാക്കി എന്നും പറഞ്ഞു. നിങ്ങൾക്ക് ഇഷ്ടമുള്ള വാക്ക് തിരഞ്ഞെടുക്കാം, നശിപ്പിച്ചു, തകർത്തു എന്നും പീറ്റ് ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide