കടുത്ത തീരുമാനമെടുത്ത് യുഎസ് പ്രതിരോധ സെക്രട്ടറി; സൈന്യത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനുള്ള ഉപദേശക സമിതി പിരിച്ചുവിട്ടു

വാഷിംഗ്ടൺ: സൈന്യത്തിലെ സ്ത്രീകളെ പിന്തുണയ്ക്കുന്നതിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഉപദേശക സമിതി പിരിച്ചുവിട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഇത് രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഡിഫൻസ് അഡ്വൈസറി കമ്മിറ്റി ഓൺ വിമൻ ഇൻ ദി സർവീസസ് എന്ന ഔദ്യോഗിക പേരുള്ള ഈ സമിതി, വിഭജനമുണ്ടാക്കുന്ന ഫെമിനിസ്റ്റ് അജണ്ട മുന്നോട്ട് വെക്കുന്നതിനാൽ യുദ്ധസജ്ജതയെ ദോഷകരമായി ബാധിക്കുന്നു”എന്ന് പെന്റഗൺ പ്രസ് സെക്രട്ടറി കിംഗ്‌സ്ലി വിൽസൺ ചൊവ്വാഴ്ച ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

മുൻപ് സ്ത്രീകൾക്കായി കൃത്യമായ ബോഡി ആർമറുകളും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണമെന്നും ഈ സമിതി ശുപാർശ ചെയ്തിരുന്നു. സ്ത്രീകൾക്ക് സൈന്യത്തിൽ വലിയ പങ്കാളിത്തം ലഭിച്ചുതുടങ്ങിയ 1951-ലാണ് ഈ സമിതി രൂപീകരിച്ചത്.
പ്രതിരോധ വകുപ്പിൽ ഏകീകൃതവും ലിംഗ-നിഷ്പക്ഷവുമായ മാനദണ്ഡങ്ങൾ കൊണ്ടുവരുന്നതിലാണ് സെക്രട്ടറി ഹെഗ്‌സെത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിൽസൺ കൂട്ടിച്ചേർത്തു. ഈ നീക്കം, പെന്റഗണിലെ വൈവിധ്യപരമായ സംരംഭങ്ങളെ നിരീക്ഷിക്കുന്ന ഹെഗ്‌സെത്തിന്റെ ഏറ്റവും പുതിയ നടപടിയാണ്.

“ലിംഗ-നിഷ്പക്ഷം, വർണ്ണഭേദമില്ലാത്തത്, കഴിവുകൾ മാത്രം അടിസ്ഥാനമാക്കിയത്” എന്ന് സമിതി പിരിച്ചുവിട്ടതിനെക്കുറിച്ച് ഹെഗ്‌സെത്ത് പ്രതികരിച്ചു.

More Stories from this section

family-dental
witywide