യുഎസിൽ നഴ്സിംഗും അധ്യാപനവും ‘പ്രഫഷണൽ’ അല്ല; ട്രംപ് ഭരണകൂടം ‘പ്രഫഷണൽ’ ആയി കണക്കാക്കാത്ത ബിരുദങ്ങളുടെ പട്ടിക ഇതാ

വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്’ (OBBBA) നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഴ്സിംഗിനൊപ്പം മറ്റ് നിരവധി ബിരുദങ്ങളും ‘പ്രെഫഷണല്‍ ഗണത്തില്‍’ പെടുത്തില്ലെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ വിദ്യാര്‍ത്ഥി വായ്പാ പരിധികള്‍ക്കായി ‘പ്രെഫഷണല്‍ ബിരുദങ്ങളുടെ’ പട്ടികയിൽ നിന്ന് നിരവധി ബിരുദ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്, ഇത് യുഎസില്‍ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് (DoE) വിവിധ നടപടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിനാലും ഉയര്‍ന്ന ചെലവുള്ള ബിരുദങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇനി അതേ വായ്പാ തുക ലഭിക്കാത്തതിനാലും ഈ നീക്കം ശ്രദ്ധിക്കപ്പെടുന്നുണ്ട്.

നഴ്സിംഗിനെ ഒഴിവാക്കുന്നതും വിദ്യാര്‍ത്ഥി വായ്പാ തുക ഗണ്യമായി പരിമിതപ്പെടുത്തുന്നതുമായ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് കോളേജ്‌സ് ഓഫ് നഴ്സിംഗ് കടുത്ത ആശങ്ക അറിയിച്ചു. അടുത്ത തലമുറയിലെ നഴ്സുമാരെ പിന്തുണയ്ക്കുന്നതിനും, രാജ്യത്തുടനീളമുള്ള രോഗികളുടെ ആരോഗ്യ സംരക്ഷണത്തെ പിന്തുണയ്ക്കുന്നതിനും നഴ്സിംഗ് വിദ്യാഭ്യാസം പ്രഫഷണൽ കോഴ്സായി കണക്കാക്കേണ്ടത് അത്യാവശ്യമാണെന്ന് സംഘടന പറഞ്ഞു.

 പ്രഫഷണൽ പട്ടികയിലുള്ള കോഴ്സുകൾക്ക് പ്രതിവർഷം 50,000 ഡോളർ ​വരെയും ആകെ രണ്ടുലക്ഷം ഡോളർ വരെയും വായ്‌പ ലഭിക്കുമായിരുന്നു. നഴ്സിങ് പ്രൊഫഷനൽ കോഴ്സ് പട്ടികയിൽ നിന്ന് പുറത്തായതോടെ ലഭിക്കുന്ന വായ്പ പരിധി 20,500 ഡോളറായി കുറയും.

നഴ്സിങ് പ്രാക്ടീഷണർ, നഴ്സ് അനസ്തെറ്റിസ്റ്റ് എന്നീ അഡ്വാൻസ്ഡ് നഴ്സിങ് കോഴ്സുകളെയും തീരുമാനം ബാധിക്കും. അഡ്വാൻസ്ഡ് നഴ്സിങ് പ്രാക്ടീസിങ് കൂടുതൽ ചെലവേറിയതായി മാറുമെന്നാണ്‌ ആരോഗ്യരംഗത്തുള്ളവരുടെ കണക്കുക്കൂട്ടൽ. നഴ്സിങ് മേഖലയിൽ യു.എസിൽ വലിയ തൊഴിൽ ക്ഷാമത്തിനും ഇടയാക്കുമെനും അമേരിക്കൻ നഴ്സസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി

നഴ്‌സിംഗ് മാത്രമല്ല, ആര്‍ക്കിടെക്റ്റുകളെയും അക്കൗണ്ടന്റുമാരെയും പ്രെഫഷണല്‍ ബിരുദങ്ങള്‍ക്കായി പട്ടികപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

‘പ്രഫഷണല്‍’ ആയി കണക്കാക്കാത്ത ബിരുദങ്ങള്‍
> നഴ്സിംഗ്
> ഫിസിഷ്യന്‍ അസിസ്റ്റന്റുമാര്‍
> ഫിസിക്കല്‍ തെറാപ്പിസ്റ്റുകള്‍
> ഓഡിയോളജിസ്റ്റുകള്‍
> ആര്‍ക്കിടെക്റ്റുകള്‍
> അക്കൗണ്ടന്റുമാര്‍
> അധ്യാപകര്‍
> സാമൂഹിക പ്രവര്‍ത്തകര്‍
> എഞ്ചിനീയറിംഗ്

ഏതൊക്കെയാണ് പ്രൊഫഷണല്‍ ബിരുദങ്ങള്‍

> മെഡിസിന്‍
> ഫാര്‍മസി
> ഡെന്റിസ്ട്രി
> ഒപ്റ്റോമെട്രി
> നിയമം
> വെറ്ററിനറി മെഡിസിന്‍
> ഓസ്റ്റിയോപതിക് മെഡിസിന്‍
> പോഡിയാട്രി
> കൈറോപ്രാക്റ്റിക്
> തിയോളജി
> ക്ലിനിക്കല്‍ സൈക്കോളജി

വായ്പാ ആവശ്യങ്ങള്‍ക്കായി ഇപ്പോഴും പ്രൊഫഷണലായി പരിഗണിക്കപ്പെടുന്ന ബിരുദങ്ങളില്‍ ഇവയൊക്കെയാണ് ഉള്‍പ്പെടുന്നത്.

Here is a list of degrees that are not classified as ‘professional’ under the changes implemented by the Trump administration

More Stories from this section

family-dental
witywide