രക്ഷപ്പെട്ടവരെ കൊന്നതിൽ വിശദീകരണം മാറ്റി ട്രംപ് ഭരണകൂടം, കണ്ടിട്ടില്ലെന്ന് ട്രംപിന്‍റെ വിശ്വസ്തൻ; കരീബിയൻ കടൽ ആക്രമണത്തിൽ വിവാദം കനക്കുന്നു

വാഷിംഗ്ടൺ: കരീബിയൻ കടലിൽ മയക്കുമരുന്ന് കപ്പലിന് നേരെ യുഎസ് സൈന്യം സെപ്റ്റംബറിൽ നടത്തിയ തുടർ ആക്രമണത്തെക്കുറിച്ച് ഇരു പാർട്ടികളിലെയും നിയമനിർമ്മാതാക്കളും സൈനിക നിയമ വിദഗ്ധരും ശക്തമായ ചോദ്യങ്ങൾ ഉയർത്തുന്നതിനിടെ ട്രംപ് ഭരണകൂടത്തിന്‍റെ വിശദീകരണത്തിൽ മാറ്റം. ആദ്യത്തെ ആക്രമണത്തിൽ കപ്പലിലെ ചില ജീവനക്കാർ കൊല്ലപ്പെടുകയും കപ്പലിന് തകരാർ സംഭവിക്കുകയും ചെയ്തതിന് ശേഷം, രക്ഷപ്പെട്ടവർ ഉണ്ടെന്ന് സൈന്യം മനസ്സിലാക്കുകയും തുടർന്ന് കുറഞ്ഞത് ഒരു ആക്രമണമെങ്കിലും നടത്താൻ ഉത്തരവിടുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആകെ 11 ജീവനക്കാർ കൊല്ലപ്പെട്ടുവെന്ന് പെന്‍റഗൺ അറിയിച്ചു.

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സെപ്റ്റംബർ രണ്ടിന് നടന്ന ആക്രമണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, തുടർ ആക്രമണം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ട്രംപ് ഭരണകൂടം ആദ്യം പുറത്തുവിട്ടിരുന്നില്ല. ഓപ്പറേഷന് ശേഷം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് താൻ ഓപ്പറേഷൻ തത്സമയം കണ്ടുവെന്ന് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നിലെ ആസൂത്രണത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച അദ്ദേഹം തന്‍റെ വിശദീകരണം തിരുത്തി. താൻ ആദ്യത്തെ ആക്രമണം മാത്രമാണ് തത്സമയം കണ്ടതെന്നും, തുടർന്ന് മറ്റ് യോഗങ്ങളിൽ പങ്കെടുക്കേണ്ടിവന്നതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് ഓപ്പറേഷൻ്റെ ബാക്കി വിവരങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്സെത്തും അദ്ദേഹത്തിൻ്റെ പെൻ്റഗണിലെ ടീമും വൈറ്റ് ഹൗസും ഇപ്പോൾ രക്ഷപ്പെട്ടവരെ കൊന്നൊടുക്കിയ തുടർ ആക്രമണത്തിന് അന്തിമ തീരുമാനം എടുത്ത ഉദ്യോഗസ്ഥൻ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് കമാൻഡറായ അഡ്മിറൽ ഫ്രാങ്ക് മിച്ച് ബ്രാഡ്‌ലിയാണെന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കാൻ തുടങ്ങിയിരിക്കുകയാണ്.

More Stories from this section

family-dental
witywide