ശബരിമലയിലെ സ്വർണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി; കേസെടുത്ത് അന്വേഷിക്കാൻ നിർദേശം

കൊച്ചി : ശബരിമലയിലെ സ്വർണപ്പാളിയിൽ തിരിമറി നടത്തിയിട്ടുണ്ടെന്നും സ്വർണം മോഷണം പോയിട്ടുണ്ടെന്നും നിരീക്ഷിച്ച് ഹൈക്കോടതി. സ്വർണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണം കാണാതായിട്ടുണ്ടെന്നും കേസെടുത്ത് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. ‘വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വർണപ്പാളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചശേഷമായിരുന്നു കോടതി നടപടി. കേസിൽ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർക്കുകയും ചെയ്തു.

ദേവസ്വം വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് ഇന്നുതന്നെ ദേവസ്വം ബോർഡിന് കൈമാറാനും പൊലീസ് മേധാവിയുടെ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം(എസ് ഐ ടി) കേസ് രജസ്റ്റർചെയ്ത് അന്വേഷണം ആരംഭിണമെന്നനും കോടി വ്യക്തമാക്കി. ദ്വാരപാലക ശില്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമേ ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്നതടക്കം എസ് ഐ ടിക്ക് പരിശോധിക്കാം. രണ്ടാഴ്‌ചയിലൊരിക്കൽ അന്വേഷ ണ പുരോഗതി അറിയിക്കണമെന്നും ആറാഴ്‌ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

അന്വേഷണം അതീവ രഹസ്യമായിരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും പുറത്തുപോകരുത്. മുദ്രവച്ച് കവറിൽ പ്രത്യേക അന്വേഷണ സംഘം കോടതിക്ക് നേരിട്ട് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.