തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണറുമായി സർക്കാർ സമവായത്തിലെത്തിയതിന് പിന്നാലെ നയം മാറ്റം സമ്മതിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഭരണപക്ഷ പ്രതിനിധികൾ സഹകരിച്ചതോടെ കെടിയുവിൽ ഇന്ന് ബജറ്റ് പാസാക്കി.
ഗവർണറുമായി ഏറ്റുമുട്ടാനില്ലെന്നും കേരള രജിസ്ട്രാർ സ്ഥാനത്ത് നിന്ന് കെ എസ് അനിൽകുമാറിനെ മാറ്റിയത് ഒത്തുതീർപ്പിന്‍റെ ഭാഗമല്ലെന്നും അനിൽകുമാറിന്‍റെ അപേക്ഷയിലാണ് നടപടിയെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. സാങ്കേതിക സർവകലാശാലയിൽ 14 മാസത്തിന് ശേഷമാണ് സമാധാന അന്തരീക്ഷത്തിൽ ബോർഡ് ഓഫ് ഗവേഴ്നസ് യോഗം ചേർന്നത്.
കഴിഞ്ഞ തവണ ഗവർണർ യോഗത്തിനെത്തിയെങ്കിലും എംഎൽഎമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും വിട്ടുനിന്നതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇന്ന് മാർച്ചിൽ പാസ്സാക്കേണ്ടിയിരുന്ന 373.52 കോടി രൂപയുടെ ബജറ്റ് അംഗീകരിച്ചു.
Higher Education Minister R Bindhu explains consensus on VC appointment











