
വാഷിംഗ്ടൺ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിലപാടിനെ മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ പ്രശംസിച്ചു. ചൊവ്വാഴ്ച നേരത്തെ, ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ഭാഗമായി, പ്രസിഡന്റ് റഷ്യയെ “കടലാസ് പുലി” എന്ന് വിളിച്ചിരുന്നു.
“ഇന്നലെ പ്രസിഡന്റ് പറഞ്ഞത് ഞാൻ സ്വാഗതം ചെയ്തു” ഹിലരി ക്ലിന്റൺ എംഎസ്എൻബിസിയുടെ ടോക് ഷോ ആയ “മോർണിംഗ് ജോ”യിൽ പറഞ്ഞു. മൂന്ന് വർഷത്തിലേറെ നീണ്ട യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കുമെന്നും റഷ്യയോട് നഷ്ടപ്പെട്ട പ്രദേശം പോലും തിരിച്ചുപിടിക്കുമെന്നും പ്രസ്താവിക്കുന്ന ട്രംപിന്റെ ചൊവ്വാഴ്ചത്തെ ട്രൂത്ത് സോഷ്യൽ പോസ്റ്റ് പരാമർശിച്ചുകൊണ്ടായിരുന്നു ഹിലരിയുടെ വാക്കുകൾ.
ചൊവ്വാഴ്ച , ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ ഭാഗമായി, പ്രസിഡന്റ് റഷ്യയെ “കടലാസ് പുലി” എന്ന് വിളിച്ചിരുന്നു. റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനും തിരിച്ചുപിടിക്കാൻ യുക്രെയ്നു സാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വാക്കുകൾ എത്തിയത്. ക്രൈമിയ ഉൾപ്പെടെ റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്ന് തിരികെ ലഭിക്കില്ലെന്നായിരുന്നു ട്രംപ് നേരത്തെ പറഞ്ഞിരുന്നത്.