കൊടും ചൂടും പണപ്പെരുപ്പവും: വേനലിൽ യുഎസിലെ വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുമെന്ന് സൂചന

ഈ വരുന്ന വേനലിൽ യുഎസിലെ വൈദ്യുതി ബിൽ ഷോക്കടിപ്പിക്കുമെന്ന് സൂചന. ഇത്തവണ ചൂട് വളരെ വർധിക്കുന്നതിനാൽ എയർ കണ്ടീഷനിങ്ങിന് വളരെ ഏറെ വൈദ്യുതി ചെലവാകുമെന്നാണ് നാഷണൽ എനർജി അസിസ്റ്റൻസ് ഡയറക്ടേഴ്‌സ് അസോസിയേഷന്റെ (NEADA) പുതിയ വിശകലനം.

ഇത് വീട്ടു വൈദ്യുതി ബില്ലുകൾ വല്ലാതെ ഉയർത്തുന്ന സാഹചര്യം ഉണ്ടാക്കിയേക്കും. NEADA പുതിയ വിശകലനം അനുസരിച്ച്, വേനൽക്കാലത്തെ വീട്ടു വൈദ്യുതി ബില്ലുകൾ ശരാശരി $784 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് 2024 ലെ $737 ൽ നിന്ന് 6% ൽ കൂടുതലാണ്- 12 വർഷത്തിനിടയിലെ റെക്കോർഡ് വർധനയും ആയിരിക്കും. ചൂട് കൂടുന്നതു മാത്രമല്ല, വർധിച്ചു വരുന്ന പണപ്പെരുപ്പവും അമേരിക്കക്കാരുടെ വീട്ടു ബജറ്റിൻ്റെ താളം തെറ്റിച്ചേക്കാം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ താരിഫുകൾ ദൈനംദിന ചെലവുകളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും ഉപഭോക്താക്കൾ കൂടുതലായി പ്രകടിപ്പിക്കുന്നുണ്ടെന്ന് ഗാലപ്പ് പോൾ കണ്ടെത്തിയിട്ടുണ്ട്.

ഉയർന്ന വരുമാനക്കാരെ അപേക്ഷിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ ബജറ്റുകളുടെ വലിയൊരു പങ്ക് കറൻ്റ് ബിൽ അടക്കാനായി ഉപയോഗിക്കേണ്ടി വരും. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ ഏകദേശം 8.6% ഊർജ്ജ ചെലവുകൾക്കായി ചെലവഴിക്കുന്നുണ്ട്.

ഏറ്റവും താഴ്ന്ന വരുമാനക്കാർക്ക് അവരുടെ വീടുകളിൽ എയർ കണ്ടീഷ്ണറുകൾ ഉപയോഗിക്കാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടിവന്നേക്കാം. ഏറ്റവും പുതിയ സെൻസസ് ഹൗസ്‌ഹോൾഡ് പൾസ് സർവേയിൽ, താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ 37% കുടുംബങ്ങൾക്കും 2023 ഏപ്രിൽ മുതൽ 2024 ഏപ്രിൽ വരെ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും വൈദ്യുതി ബില്ലുകൾ താങ്ങാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Home electricity bills are expected to rise in US

More Stories from this section

family-dental
witywide