ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കേരളോത്സവം നവംബര്‍ 2-ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മലയാളി കൂട്ടായ്മകളിലൊന്നായ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (HRA) കേരളപ്പിറവി ആഘോഷവും കുടുംബസംഗമവും ‘കേരളോത്സവം – A Journey Through Tradition  എന്ന പേരില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു.

ഹൂസ്റ്റണില്‍ നടക്കുന്ന ആദ്യത്തെ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നവംബര്‍ 2ന് ഞായറാഴ്ച, വൈകുന്നേരം 4:30-ന്
സ്റ്റാഫോര്‍ഡിലെ കേരളാ ഹൗസില്‍ (1415 Packer Ln, Stafford, TX 77477) വെച്ച് നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

മലയാളി പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തില്‍ വൈവിധ്യമാര്‍ന്ന കലാ- സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. കൂടാതെ, പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി വാഴയിലയില്‍ രുചികരമായ കേരള തനിമയില്‍ വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്. ഈ പരിപാടി വര്‍ണോജ്വലമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. മധുരമനോഹര ഗാനങ്ങള്‍, മോഹിനിയാട്ടം, ഒപ്പന, വിവിധതരം നൃത്തങ്ങള്‍, ചെണ്ടമേളം തുടങ്ങിയവ കേരളോത്സവത്തെ വേറിട്ടതും മികവുറ്റതുമാക്കി മാറ്റും.

ഏറ്റവും നന്നായി കേരളത്തനിമയില്‍ വസ്ത്രം ധരിച്ച് വരുന്ന ദമ്പതികളെ കേരള മന്നന്‍ ആയും, മങ്ക ആയും തിരഞ്ഞെടുത്ത് ചടങ്ങില്‍ ആദരിക്കും. ഡോര്‍ പ്രൈസുകളും പരിപാടിയെ ആകര്‍ഷകമാക്കും.

ചടങ്ങില്‍ സാമൂഹ്യ, സാംസ്‌കാരിക വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ അതിഥികളായി പങ്കെടുക്കും. ക്യാപ്റ്റന്‍ മനോജ് കുമാര്‍ പൂപാറയില്‍ മുഖ്യാതിഥിയായിരിക്കും. സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍, ജഡ്ജ് ജൂലി മാത്യു തുടങ്ങിയവര്‍ കേരളോത്സാവത്തില്‍ പങ്കെടുത്തു കേരളപിറവി ആശംസകള്‍ അറിയിക്കും.

സന്ദീപ് തേവര്‍വലില്‍ മെഗാ സ്‌പോണ്‍സര്‍ (പെറി ഹോംസ്), രെഞ്ചു രാജ് (വിന്‍ഡ്‌സര്‍ മോര്‍ട്ട്‌ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോന്‍ റാന്നി, ജൈജു കുരുവിള (TWFG  ഇന്‍ഷുറന്‍സ് ഗ്രൂപ്പ്), സുബിന്‍ കുമാരന്‍ (കിയാന്‍ ഇന്റര്‍നാഷണല്‍ LLC & കിയാന്‍ ലോജിസ്റ്റിക്‌സ്  Ltd), ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്‌സിംഗ്), ബാലു സക്കറിയ (ബാലു സാക് സൂട്ട്) എന്നിവരുടെ സ്പോണ്‍സര്‍ഷിപ്പിന്റെ സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ബിജു സക്കറിയ (പ്രസിഡന്റ്) വിനോദ് ചെറിയാന്‍ (ജനറല്‍ സെക്രട്ടറി) ബിനു സക്കറിയ (ട്രഷറര്‍) ജിന്‍സ് മാത്യു (വൈസ് പ്രസിഡന്റ്) ബാബു കലീന (സെക്രട്ടറി) ജിമോന്‍ റാന്നി (ഉപ രക്ഷാധികാരി) അനില സന്ദീപ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പരിപാടിയുടെ വന്‍ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഹൂസ്റ്റണിലെ എല്ലാ മലയാളികളെയും കുടുംബസമേതം കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കുന്നതിന് അസോസിയേഷന്‍ ഭാരവാഹികളുമായി ഒക്ടോബര്‍ 31ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

  • ബിജു സക്കറിയ: 281-919-4709
  • അനിലാ സന്ദീപ്: 281-380-8216
  • വിനോദ് ചെറിയാന്‍: 832-689-4742
  • ബിനു സക്കറിയ: 865-951-9481

Houston Ranni Association Kerala Festival on November 2nd

More Stories from this section

family-dental
witywide