ഹൂസ്റ്റൺ സെന്റ് ജോസഫ് ഇടവക തിരുനാൾ ഭക്തിസാന്ദ്രം


ജീമോൻ റാന്നി

ഹ്യൂസ്റ്റൺ  സെൻ്റ് ജോസഫ് ഫൊറോനാ ദൈവാലയ മധ്യസ്ഥൻ വി. യൗസേപിതാവിൻ്റെ തിരുനാൾ സാഘോഷം കൊണ്ടാടി. മാർച്ച് 14 ന് കൊടിയേറ്റോടു കൂടി ആരംഭിച്ച തിരുനാൾ ആചാരണത്തിന് 9 ദിവസത്തെ നൊവേനയ്ക്കും വി. കുർബാനയർപ്പണത്തിനും വിവിധ ദിവസങ്ങളിൽ റവ ഫാ.എബ്രഹാം മുത്തോലത്ത്, റവ ഫാ.കുര്യൻ നെടുവേലിചാലുങ്കൽ, റവ ഫാ.ടോം പന്നലക്കുന്നേൽ MSFS, റവ ഫാ.മാത്യൂസ് മുഞ്ഞനാട്ട്, റവ ഫാ.വർഗ്ഗീസ് കുന്നത്ത്‌ MST, റവ ഫാ.ജോൺ മണക്കുന്നേൽ, റവ ഫാ. ലുക്ക് മാനുവൽ, റവ ഫാ.അനീഷ് ഈറ്റയ്ക്കാകുന്നേൽ, റവ ഫാ.ജോഷി വലിയവീട്ടിൽ എന്നിവരും ഫൊറോനാ വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരി,  അസി.വികാരി റവ ഫാ.ജോർജ് പാറയിൽ എന്നിവരും കാർമ്മികരും സഹകാർമ്മികരുമായി.

മാർച്ച് 17-ന് ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ തോമസ് തറയിൽ മുഖ്യ കാർമ്മികനായി. തിരുനാളിൻ്റെ  പ്രധാന ദിനങ്ങളായ മാർച്ച് 22 -ന് റാസ കുർബാനയ്ക്കു
വികാരി റവ ഫാ.ജോണിക്കുട്ടി പുലിശ്ശേരിയും, മാർച്ച് 23  -ന് ഞായറായ്ച ആഘോഷമായ തിരുനാൾ കുർബാനയ്ക്കു രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ടും മുഖ്യകാർമ്മികരായി. ആഘോഷമായ പ്രദക്ഷിണം തിരുനാൾ ആചാരണത്തിനു മാറ്റു കൂട്ടി. സ്നേഹവിരുന്നോടെ തിരുനാൾ ആചരണം സമാപിച്ചു.

തിരുനാൾ ക്രമീകരണങ്ങൾക്കു കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ്, വർഗ്ഗീസ് കുര്യൻ, ജോജോ തുണ്ടിയിൽ എന്നിവർ നേതൃത്വം നല്കി.

Houston St. Joseph Parish feat

More Stories from this section

family-dental
witywide