
ഡൊണാൾഡ് ട്രംപ് തീരുവ ചുമത്തിയാൽ കാനഡ ശക്തമായി ഉടനടി പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ . കനേഡിയൻ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് അറിയച്ചതിൻ്റെ പശ്ചാത്തലത്തിൽ കാനഡയും സമാന നിലപാട് സ്വീകരിക്കാൻ ഒരുങ്ങുന്നു. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉൽപ്പന്നങ്ങൾക്കുള്ള ചുങ്കം വർധിപ്പിക്കാൻ കാനഡയും തീരുമാനിച്ചു.
“ഞങ്ങൾ ആഗ്രഹിക്കുന്നതല്ല, പക്ഷേ ട്രംപ് മുന്നോട്ട് പോയാൽ ഞങ്ങളും നടപടിയെടുക്കും,” ട്രൂഡോ പറഞ്ഞു.
യുഎസിൻ്റെ നീക്കം കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ ഉടനടി വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അമേരിക്കയിലെ ഉപഭോക്താക്കൾ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ട്രംപിന്റെ സാമ്പത്തിക ദർശനത്തിന്റെ ഒരു കേന്ദ്ര ഭാഗമാണ് താരിഫുകൾ. യുഎസ് സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിനും നികുതി വരുമാനം വർദ്ധിപ്പിക്കുന്നതിനുമുള്ള ഒരു മാർഗമായിട്ടാണ് അദ്ദേഹം അവയെ കാണുന്നത്.
കാനഡ ഒരു വ്യാപാര യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുകയാണ്. യുഎസുമായുള്ള തങ്ങളുടെ അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന് C$1 ബില്യണിലധികം ($690 മില്യൺ) വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതായിരുന്നു ട്രംപിൻ്റെ വലിയ വിയോജിപ്പുള്ള വിഷയം.
യുഎസ് ഗവൺമെന്റ് ഡാറ്റ പ്രകാരം, യുഎസ് കയറ്റുമതിയുടെ 17% കാനഡയിലേക്കാണ് പോകുന്നത്. കാനഡയുടെ കയറ്റുമതിയുടെ 75% ത്തിലധികം യുഎസിലേക്കാണ്.
യുഎസുമായുള്ള ഏതൊരു വ്യാപാര യുദ്ധത്തിലും കാനഡയ്ക്ക് വലിയ സാമ്പത്തിക ആഘാതം നേരിടേണ്ടിവരും. അതുകൊണ്ടു തന്നെ യുഎസിൽ നിന്നുള്ള തിരഞ്ഞെടുത്ത ചില സാധനങ്ങളുടെ ഇറക്കുമതി തീരുവ വർധിപ്പിക്കാൻ മാത്രമേ കാനഡ ശ്രമിക്കുന്നുള്ളു. കാരണം ഇത്തരം നികുതി വർധന തങ്ങളുടെ തന്നെ ഉപഭോക്താക്കളെയാണ് കൂടുതൽ ദുരിതത്തിലാക്കുക എന്ന് കാനഡയ്ക്ക് അറിയാം.
How Canada can fight Trump tariffs















