ഹൃദയം നുറുങ്ങുന്ന വേദന, കണ്ണീർപ്പുഴയായി ടിവി ഹൈസ്കൂൾ സ്റ്റേഡിയം; ടെക്സസ് ദുരന്തത്തിൽ മരിച്ചവ‍ർക്കായി പ്രാർത്ഥന

കെർവില്ലെ: ജൂലൈ നാലിന് ടെക്സാസിൽ ഉണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ മരിച്ച 120 പേർക്കും കാണാതായ നൂറുകണക്കിന് ആളുകൾക്കും വേണ്ടി ടെക്സാസിലെ കെർവില്ലെയിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. പ്രളയത്തിൽ സർവനാശം വിതച്ച ഹിൽ കൺട്രി മേഖലയിൽ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ദുരിതബാധിതരായ സമൂഹം തങ്ങൾക്ക് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ ഓർത്ത് വിലപിക്കുകയാണ്.

ബുധനാഴ്ച രാത്രി ടിവി ഹൈസ്കൂൾ സ്റ്റേഡിയത്തിലാണ് അനുശോചന യോഗം നടന്നത്. വിജയങ്ങളും തോൽവികളും ഒരുപോലെ കണ്ട കളിസ്ഥലം തീർത്തും വ്യത്യസ്തമായ ഒരു സാഹചര്യത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് കെർവില്ലെ ചർച്ച് ഓഫ് ക്രൈസ്റ്റിലെ റിക്കി പ്രൂയിറ്റ് പറഞ്ഞു. മരിച്ചവരിൽ സ്കൂളിലെ സോക്കർ പരിശീലകനും ഉൾപ്പെടുന്നു.

“ടിവി ഫൈറ്റ് നെവർ ഡൈ” എന്ന സ്കൂളിന്റെ മുദ്രാവാക്യം ആലേഖനം ചെയ്ത നീല ഷർട്ടുകളും, നൂറ്റാണ്ടുകൾ പഴക്കമുള്ള എല്ലാ പെൺകുട്ടികൾക്കുമുള്ള ക്രിസ്ത്യൻ സമ്മർ ക്യാമ്പായ ക്യാമ്പ് മിസ്റ്റിക്കിന് വേണ്ടി പച്ച റിബണുകളും അണിഞ്ഞാണ് പലരും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തത്. ക്യാമ്പ് മിസ്റ്റിക്കിൽ 27 ക്യാമ്പുകളും കൗൺസിലർമാരും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് ക്യാമ്പർമാരെയും ഒരു കൗൺസിലറെയും ഇപ്പോഴും കണ്ടെത്താനായിട്ടില്ല.

സെൻട്രൽ ടെക്സാസിലുടനീളം 170-ലധികം ആളുകളെ കാണാതായതായി കരുതപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും കെർ കൗണ്ടിയിലാണ്, അവിടെ ഏകദേശം 100 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്‍റെ യഥാർത്ഥ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെന്ന് അധികൃതർ പറയുന്നു.

More Stories from this section

family-dental
witywide