മെലാനിയയുടെ ഒരു ബില്യൺ ഡോള‌ർ നോട്ടീസിന് പുല്ലു വില എന്ന് ജോ ബൈഡന്റെ മകൻ; ‘എപ്സ്റ്റീൻ വഴിയാണ് ട്രംപ് മെലാനിയയെ പരിചയപ്പെട്ടത്’

വാഷിംഗ്ടൺ: പ്രഥമ വനിത മെലാനിയ ട്രംപിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ നിയമനടപടി നേരിട്ട് മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ്റെ മകൻ ഹണ്ടർ ബൈഡൻ. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ വഴിയാണ് മെലാനിയ, ഡോണാൾഡ് ട്രംപിനെ പരിചയപ്പെട്ടതെന്ന ആരോപണം ഹണ്ടർ ബൈഡൻ ആവർത്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ആരോപണം പിൻവലിച്ചില്ലെങ്കിൽ ഒരു ബില്യൺ ഡോളറിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെലാനിയ ട്രംപിൻ്റെ അഭിഭാഷകൻ നോട്ടീസ് അയച്ചിട്ടുണ്ട്.

ആൻഡ്രൂ കലഘാൻ്റെ യൂട്യൂബ് ഷോയായ ‘ചാനൽ 5’-ന് നൽകിയ അഭിമുഖത്തിലാണ് ഹണ്ടർ ബൈഡൻ ഈ ആരോപണങ്ങൾ ഉന്നയിച്ചത്. ഇതേതുടർന്ന് ഓഗസ്റ്റ് 6-നാണ് നോട്ടീസ് അയച്ചത്. ട്രംപിൻ്റെ അഭിഭാഷകൻ അലജാൻഡ്രോ ബ്രിട്ടോ, ഹണ്ടർ ബൈഡൻ്റെ പരാമർശങ്ങൾ “വ്യാജവും, അപകീർത്തികരവും, അപമാനകരവും, പ്രകോപനപരവുമാണ്” എന്ന് വിശേഷിപ്പിച്ചു. ഉന്നയിച്ച ആരോപണങ്ങൾ ഉടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമപരമായ മുന്നറിയിപ്പ് ലഭിച്ചിട്ടും ഹണ്ടർ ബൈഡൻ ഓഗസ്റ്റ് 14-ന് തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. “പുല്ലുവില കൽപ്പിക്കുന്നു. അത് സംഭവിക്കാൻ പോകുന്നില്ല,” എന്ന് അഭിമുഖത്തിൽ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. 2019-ലെ പത്ര റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഹണ്ടർ ബൈഡൻ്റെ ഈ പ്രതികരണം. എപ്സ്റ്റീൻ വഴിയാണ് ട്രംപ് മെലാനിയയെ പരിചയപ്പെട്ടതെന്ന് എപ്സ്റ്റീൻ അവകാശപ്പെട്ടതായി ആ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു. “പ്രസിഡൻ്റും എപ്സ്റ്റീനും വലിയ സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്” എന്നും ഹണ്ടർ ബൈഡൻ പറഞ്ഞു.

More Stories from this section

family-dental
witywide