
ഫ്‌ലോറിഡ: കാലാവസ്ഥാ നിരീക്ഷകര്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനു പിന്നാലെ മെക്‌സിക്കോ ബീച്ചില്‍ ശക്തമായ കാറ്റ് വീശിയടിച്ചു. മെക്‌സിക്കോ ഉള്‍ക്കടലില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ശക്തമായ കാറ്റ് വീശിയടിച്ചതായി ന്യൂസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. പാന്‍ഹാന്‍ഡിലിന്റെ ചില ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
മിന്നല്‍ പ്രളയത്തിനും അപകടകരമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. തീരദേശ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. സതേണ്‍ ലിബര്‍ട്ടി, ഫ്രാങ്ക്‌ലിന്‍ എന്നിവയുള്‍പ്പെടെ സമീപത്തുള്ള നിരവധി കൗണ്ടികള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കി. തീരപ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ 60 മൈല്‍ വേഗതയുണ്ടാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. വീടുകള്‍ക്ക് കേടുപാടും മരമങ്ങള്‍ കടപുഴകിവീഴുന്നതിലടക്കം കരുതല്‍ ഉണ്ടാകണമെന്നും മുന്നറിയിപ്പുണ്ട്. മെക്‌സിക്കോ ബീച്ചിന്റെ ചില ഭാഗങ്ങളില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട്.
Hurricane warning in Florida











