
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും പരിഹാസവും നേരിടുന്നതിനിടയിലും ന്യൂയോര്‍ക്ക് നഗരത്തിനായുള്ള തന്റെ പുരോഗമന കാഴ്ചപ്പാടില്‍ത്തന്നെ ഉറച്ച് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയാകാനുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പ് വിജയിച്ച സോഹ്റാന്‍ മംദാനി.
‘ഞാന്‍ എങ്ങനെയാണ്, എങ്ങനെ സംസാരിക്കുന്നു, ഞാന്‍ എവിടെ നിന്നാണ്, ഞാന്‍ ആരാണെന്ന് എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് പ്രസിഡന്റ് പറഞ്ഞ് നടക്കുന്നതുമായി താന്‍ ഇതിനകം തന്നെ പൊരുത്തപ്പെടാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് മംദാനി പറയുന്നത്. ഞാന്‍ എന്തിനുവേണ്ടിയാണ് പോരാടുന്നത് എന്നതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപ് ഇതൊക്കെ പറയുന്നതെന്നും മംദാനി എന്‍ബിസിയുടെ ക്രിസ്റ്റന്‍ വെല്‍ക്കറിനോട് ഞായറാഴ്ച ‘മീറ്റ് ദി പ്രസ്സ്’ എന്ന പരിപാടിയില്‍ പറഞ്ഞു. ‘അദ്ദേഹം ശാക്തീകരിക്കാന്‍ ഒരു കാമ്പെയ്ന്‍ നടത്തിയ, അതിനുശേഷം അദ്ദേഹം വഞ്ചിച്ച, അധ്വാനിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ പോരാടുന്നത്’ എന്നും മംദാനി വിമര്‍ശനം ഉന്നയിച്ചു.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ പ്രൈമറിയില്‍ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും മറ്റുള്ളവരെയും പരാജയപ്പെടുത്തി മംദാനി വിജയിച്ചതിന് ശേഷമുള്ള ദിവസങ്ങളില്‍, പ്രമുഖ റിപ്പബ്ലിക്കന്‍മാര്‍ അദ്ദേഹത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുഖമാക്കാനുള്ള ശ്രമത്തിലാണ്. മംദാനിയുടെ നയങ്ങളെ ”തീവ്രവാദി” എന്നും ”സോഷ്യലിസ്റ്റ്” എന്നും വിമര്‍ശിക്കുകയും ചെയ്തു.
ട്രംപ് മംദാനിയെ ഒരു കമ്മ്യൂണിസ്റ്റ് ഭ്രാന്തന്‍ എന്ന് വിളിക്കുകയും ഒരു സംഘര്‍ഷമുണ്ടായാല്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, കുടിയേറ്റക്കാര്‍ക്കായി ന്യൂയോര്‍ക്ക് നഗരത്തിന്റെ അഭയസ്ഥാനം ഉയര്‍ത്തിപ്പിടിക്കുമെന്നും മംദാനി പ്രതിജ്ഞയെടുത്തു, രാജ്യത്തെ വലിയ നഗരങ്ങളില്‍ ട്രംപ് ഭരണകൂടം കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാനുള്ള അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനിടെയാണ് മംദാനിയുടെ വാക്കുകള്‍ എത്തുന്നത്.
ഫെബ്രുവരിയില്‍ ട്രംപ് ഭരണകൂടം ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു, ഭരണകൂടത്തിന്റെ നാടുകടത്തല്‍ ശ്രമങ്ങളില്‍ അവര്‍ ഇടപെട്ടുവെന്നാണ് ആരോപിച്ചത്. ‘ന്യൂയോര്‍ക്കുകാര്‍ക്ക് നിഴലുകളില്‍ നിന്ന് പുറത്തുകടന്ന് അവര്‍ ഉള്‍പ്പെടുന്ന നഗരത്തിന്റെ പൂര്‍ണ്ണ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്ന ഒരു നയത്തിനായി ഞാന്‍ അഭിമാനത്തോടെ നിലകൊള്ളും’ എന്നും മംദാനി പറഞ്ഞു.