ഷിക്കാഗോ പൊലീസ് ഉദ്യോഗസ്ഥനെ ഐസിഇ അറസ്റ്റ് ചെയ്തു; 2015 മുതൽ നിയമവിരുദ്ധമായി യുഎസില്‍ താമസിച്ചെന്ന് വിശദീകരണം

ഷിക്കാഗോ: പത്തുവർഷമായി നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു സബര്‍ബന്‍ ഷിക്കാഗോ പൊലീസ് ഉദ്യോഗസ്ഥനെ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു. ഹാനോവര്‍ പാര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന മോണ്ടിനെഗ്രോ സ്വദേശിയായ റാഡുലെ ബോജോവിച്ചിനെയാണ് പിടികൂടിയിരിക്കുന്നത്.

കഴിഞ്ഞ മാസം ആരംഭിച്ച ഇല്ലിനോയിയിലെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റിന്റെ ‘ഓപ്പറേഷന്‍ മിഡ്വേ ബ്ലിറ്റ്സിന്റെ’ ഭാഗമായാണ് പൊലീസുകാരനെ അറസ്റ്റുചെയ്തതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഡിഎച്ച്എസ് പറഞ്ഞു.

ബോജോവിച്ച് ടൂറിസ്റ്റ് വിസയിലാണ് യുഎസിലേക്ക് എത്തിയതെന്നും അതിന്റെ കാലാവധി 2015 മാര്‍ച്ചില്‍ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. യുഎസിലുള്ള ഒരാള്‍ നിയമവിരുദ്ധമായി തോക്ക് കൈവശം വയ്ക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ ഇല്ലിനോയി ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറെ ഹോംലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റ് കുറ്റപ്പെടുത്തുകയും ചെയ്തു. ‘ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കര്‍ അക്രമാസക്തരായ അനധികൃത കുടിയേറ്റക്കാരെ ഇല്ലിനോയിയിലെ സമൂഹങ്ങളെ ഭയപ്പെടുത്താന്‍ അനുവദിക്കുക മാത്രമല്ല, അനധികൃത കുടിയേറ്റക്കാരെ പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു,’ ഡിഎച്ച്എസ് അസിസ്റ്റന്റ് സെക്രട്ടറി ട്രീഷ്യ മക്ലോഫ്‌ലിന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ICE arrests Chicago police officer; says he has been in US illegally since 2015

More Stories from this section

family-dental
witywide