ഐസിഇക്ക് അബദ്ധം പറ്റി ! ട്രംപ് ഗോള്‍ഫ് ക്ലബ്ബിലെ മുന്‍ ജീവനക്കാരനെ നാടുകടത്തി

മാന്‍ഹട്ടന്‍: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ താമസിച്ചിരുന്ന അലജാന്‍ഡ്രോ ജുവാരസ് എന്ന 39 കാരനെ അബദ്ധത്തില്‍ നാടുകടത്തി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്. മുമ്പ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വെസ്റ്റ്‌ചെസ്റ്റര്‍ ഗോള്‍ഫ് ക്ലബ്ബില്‍ ജോലി ചെയ്തിരുന്ന യുവാവിനെയാണ് അബദ്ധത്തില്‍ രാജ്യത്തുനിന്നും പുറത്താക്കിയത്.

മാന്‍ഹട്ടനില്‍ പതിവ് ഇമിഗ്രേഷന്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു നാല് കുട്ടികളുടെ പിതാവായ അലജാന്‍ഡ്രോ ജുവാരസ്. പരിശോധനയ്ക്കിടെ തെറ്റായി അദ്ദേഹത്തെയും നാടുകടത്തല്‍ വിമാനത്തില്‍ക്കയറ്റി മെക്‌സിക്കോയില്‍ എത്തിക്കുകയായിരുന്നു. അമേരിക്കയുടെ നാടുകടത്തല്‍ സംവിധാനത്തിലെ വ്യക്തമായ നടപടിക്രമ പരാജയങ്ങളെ തുറന്നുകാട്ടിയ സംഭവമാണ്. ഇപ്പോള്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ അവലോകനത്തിലാണ് ഇദ്ദേഹത്തിന്റെ കേസ്. ഒരു ഭരണപരമായ പിഴവ് ഒരു കുടുംബത്തിന്റെ ജീവിതം ഒറ്റരാത്രികൊണ്ട് എങ്ങനെ നശിപ്പിക്കും എന്നുകൂടിക്കാട്ടിത്തരുന്ന കേസാണ് അലജാന്‍ഡ്രോ ജുവാരസിന്റേത്.

ജുവാരസിന്, തടവുകാർക്കുള്ള നിയമപരമായ അവകാശമായ ഒരു ഇമിഗ്രേഷൻ ജഡ്ജിയുടെ മുമ്പാകെ തന്റെ നാടുകടത്തലിനെതിരെ വാദിക്കനുള്ള അവസരം പോലും ലഭിച്ചില്ല.

ICE makes mistake, deports former Trump golf club employee.

More Stories from this section

family-dental
witywide