
വാഷിംഗ്ടണ്‍ : ഗാസ അമേരിക്ക ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്ത നീക്കം. ഗാസ അമേരിക്ക ഏറ്റെടുത്താല്‍ പാലസ്തീന്‍ ജനതയ്ക്ക് ഗാസയില്‍ അവകാശമുണ്ടാവില്ലെന്ന് ട്രംപ്.
ഈ ജനങ്ങള്‍ എങ്ങോട്ട് പോകുമെന്ന ചോദ്യത്തിനും ട്രംപ് ഉത്തരം കരുതിവയ്ക്കുന്നുണ്ട്. പലസ്തീനിലെ ജനങ്ങള്‍ക്ക് മികച്ച പാര്‍പ്പിട സൗകര്യം അറബ് രാജ്യങ്ങളില്‍ ഒരുക്കുമെന്നാണ് ട്രംപ് പറയുന്നത്. അമേരിക്ക ഗാസ സ്വന്തമാക്കുമെന്നും മനോഹരമായി പുനര്‍നിര്‍മിക്കുമെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിന്റെ അവസാനം ഇസ്രയേല്‍ തന്നെ ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അതേസമയം, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസില്‍ നടത്തുന്ന കൂടികാഴ്ചയില്‍ പലസ്തീനിലെ ജനതയെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.















