ട്രംപ് ജെഫ്രി എപ്‌സ്റ്റൈന്‍റെ 50-ാം ജന്മദിനത്തിന് എഴുതിയെന്ന് പറയപ്പെടുന്ന ബർത്ത്‌ഡേ നോട്ട്; അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഡയറക്ടർ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ജെഫ്രി എപ്‌സ്റ്റൈന്‍റെ 50-ാം ജന്മദിനത്തിന് എഴുതിയെന്ന് പറയപ്പെടുന്ന ബർത്ത്‌ഡേ നോട്ടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ ഹൗസ് ജുഡീഷ്യറി കമ്മിറ്റിയെ അറിയിച്ചു. ബുധനാഴ്ച ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് മുൻപാകെ ചോദ്യം ചെയ്യലിനായി കാഷ് പട്ടേൽ ഹാജരായിരുന്നു. ഡെമോക്രാറ്റുകൾ ഈ രേഖയുടെ ആധികാരികതയെക്കുറിച്ചും എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ എഫ്ബിഐ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും പട്ടേലിനോട് ചോദിച്ചു.

ഫ്ലോറിഡയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജാരെഡ് മോസ്കോവിറ്റ്സ്, വൈറ്റ് ഹൗസ് വ്യാജരേഖയെന്ന് വിളിക്കുന്ന ഈ കത്ത് പുറത്തുവിട്ടതിന് എപ്‌സ്റ്റൈന്റെ എസ്റ്റേറ്റിനെതിരെ അന്വേഷണം നടത്തുമോ എന്ന് കാഷ് പട്ടേലിനോട് ചോദിച്ചു. ഈ മാസം ആദ്യം എപ്‌സ്റ്റൈന്റെ എസ്റ്റേറ്റ് പുറത്തുവിട്ട രേഖയിൽ, “ട്രംപിനും എപ്‌സ്റ്റൈനും ചില കാര്യങ്ങളിൽ സാമ്യമുണ്ട്” എന്ന് കുറിച്ച ഒരു സ്ത്രീയുടെ രൂപരേഖയും ഉണ്ടായിരുന്നു.

More Stories from this section

family-dental
witywide