
ചിക്കാഗോ മലയാളി സമൂഹത്തിലെ കഴിഞ്ഞ 34 വർഷങ്ങളായി കലാ, സാംസ്ക്കരിക, ജീവകാരുണൃ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇല്ലിനോയി മലയാളി അസ്സോസ്സിയേഷൻ്റെ 2025 ലെ പിക്നിക്കും കുടുംബസംഗമവും ജൂലൈ 20 ന് സ്കോക്കിയിലുള്ള ലോറേൽ പാർക്കിൽ വച്ച് നടത്തപ്പെടുന്നു. ഉച്ചക്ക് 12 മണിക്ക് പ്രസിഡൻ്റ് ജോയി ഇണ്ടികുഴിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉത്ഘാടനത്തിന് ശേഷം വിവിധങ്ങളായ ഗെയിമുകളും മത്സരങ്ങളും അരങ്ങേറും. രുചിയേറും വിഭവസമൃദ്ധങ്ങളായ ഭക്ഷണ പദാർത്ഥങ്ങൾ തത്സമയം പാചകംചെയ്ത് നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ പിക്നികിൽ ഒരുക്കിയിട്ടുണ്ട്.
പിക്നിക്കിൻ്റെ വിപുലമായ നടത്തിപ്പിലേക്കായി ചന്ദ്രൻ പിള്ള, കുര്യൻ തുരുത്തിക്കര, മാത്യു ചാണ്ടി, ഷാനി എബ്രാഹം, ജോർജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. പിക്നിക്കിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡൻ്റ് ജോയി ഇണ്ടിക്കുഴി, വൈസ് പ്രസിഡൻ്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ, ജോസി കുരിശിങ്കൽ, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ് തുടങ്ങി എല്ലാ ഭാരവാഹികളും അറിയിച്ചു.
Park address
8135 Lorel Avenue
Skokie, IL 60077
Illinois Malayali Association Picnic and Family Reunion on July 20