
വാഷിംഗ്ടൺ: യുഎസ് സർക്കാർ അടച്ചുപൂട്ടുന്ന സാഹചര്യമുണ്ടായാലും, കുടിയേറ്റ നിയമപാലന പ്രവർത്തനങ്ങൾ വ്യാപകമായി തുടരുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഏജന്‍റുമാരുടെ സാന്നിധ്യം വർദ്ധിപ്പിച്ച ചിക്കാഗോ പോലുള്ള നഗരങ്ങളിലും ഈ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവില്ല. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിക്ക് കീഴിലുള്ള യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP), ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) എന്നീ വിഭാഗങ്ങളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരെയും നിർബന്ധിത അവധിയിൽ (furlough)നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ, അവരുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരും.
ട്രംപിന്റെ നയങ്ങൾക്ക് തടസമില്ല
ട്രംപ് ഭരണകൂടം ചിക്കാഗോയിലേക്ക് കൂടുതൽ റിസോഴ്സുകൾ എത്തിച്ചിട്ടുണ്ട്. കൂടാതെ, മെംഫിസിലേക്കും അധിക റിസോഴ്സുകൾ ഉടൻ മാറ്റാൻ സാധ്യതയുണ്ട്. സർക്കാർ അടച്ചുപൂട്ടിയാലും, റിപ്പബ്ലിക്കൻ പാർട്ടിയുടെ നികുതി-ചെലവ് പാക്കേജ് വഴി ധനസഹായം ലഭിക്കുന്ന കുടിയേറ്റം, അതിർത്തി സുരക്ഷ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ തുടരാനാണ് സാധ്യതയെന്ന് റിപ്പോർട്ട്. “നന്ദിയോടെ പറയട്ടെ, എച്ച്ആർ 1 [പ്രസിഡന്റിന്റെ ആഭ്യന്തര അജണ്ട പാക്കേജ്] ട്രംപ് ഭരണകൂടത്തിന്‍റെ പല പ്രധാന മുൻഗണനകളും തടസമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ റിസോഴ്സുകൾ നൽകിയിട്ടുണ്ട്,” എന്ന് ഏജൻസികൾക്ക് അയച്ച മെമ്മോറാണ്ടത്തിൽ ഓഫീസ് ഓഫ് മാനേജ്‌മെന്‍റ് ആൻഡ് ബജറ്റ് (OMB) വ്യക്തമാക്കി.