
ലോസ് ആഞ്ചൽസ്: കുടിയേറ്റ റെയ്ഡുകൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കുടിയേറ്റ തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന ഭക്ഷണ ഉൽപ്പാദന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി അധികൃതര്‍. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വീണ്ടും വഴിവെച്ചു. കാലിഫോർണിയയിലെ വെഞ്ചുറ കൗണ്ടിയിലെ നിരവധി ഫാമുകളിലും കാർഷിക സ്ഥാപനങ്ങളിലും ഇമിഗ്രേഷൻ കസ്റ്റംസ് ആൻഡ് എൻഫോഴ്സ്മെന്‍റ് (ICE) റെയ്ഡ് നടത്തിയതായി കാലിഫോർണിയയിലെ കോൺഗ്രസ് വനിത ജൂലിയ ബ്രൗൺലി ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം നെബ്രാസ്കയിലെ ഒമാഹയിൽ ഒരു മാംസ ഉൽപ്പാദന പ്ലാന്‍റിൽ റെയ്ഡ് നടത്തുകയും ഡസൻ കണക്കിന് തൊഴിലാളികളെ ബസുകളിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഒമാഹയിലെഒരു മാംസ പ്ലാന്റില്‍ നടന്ന ഐസിഇ റെയ്ഡിനിടെ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പരിശോധയില്‍ നിരവധി തൊഴിലാളികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് പ്രതിഷേധ കടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് മുന്നിലേക്ക് ചാടുകയും ചെയ്തു. ഞായറാഴ്ച രാവിലെ 9 മണിയോടെ തെക്കന്‍ ഒമാഹയിലെ ഗ്ലെന്‍ വാലി ഫുഡ്‌സില്‍ പരിശോധന നടത്തവെയാണ് ഉദ്യോഗസ്ഥര്‍ കടുത്ത പ്രതിഷേധം നേരിട്ടതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.