
എഡിന്‍ബര്‍ഗ്: കുടിയേറ്റം യൂറോപ്പിനെ ഇല്ലാതാക്കുകയാണെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ഭയാനകമായ അധിനിവേശം നിര്‍ത്തലാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
സ്‌കോട്‌ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചില രാഷ്ട്രത്തലവന്‍മാര്‍ കുടിയേറ്റം അനുവദിക്കുന്നില്ലെന്നും അവര്‍ക്ക് അര്‍ഹമായ അഭിനന്ദനം ലഭിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ മാസം യുഎസിലേക്ക് ആരേയും പ്രവേശിക്കാനനുവദിച്ചില്ലെന്നും മോശക്കാരായ ആളുകളെ യുഎസില്‍ നിന്ന് തുരത്തിയതായും ട്രംപ് പറഞ്ഞു