
വാഷിങ്ടൻ∙ വിവിധ രാജ്യങ്ങൾക്കുമേൽ താരിഫ് ചുമത്തുന്നതിനുള്ള ഓഗസ്റ്റ് 1ലെ സമയപരിധിയിൽ മാറ്റമില്ലെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് അറിയിച്ചു. ഈ വിഷയത്തിൽ ഉറച്ചുനിന്ന ലുട്‌നിക് വ്യാപാര നയ സമയക്രമത്തോടുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധത അടിവരയിടുന്ന തരത്തിൽ കാലാവധി നീട്ടാനുള്ള സാധ്യത തള്ളിക്കളഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
താരിഫ് ചുമത്താനുള്ള ജൂലൈ 9 എന്ന നേരത്തെയുള്ള സമയപരിധി ഓഗസ്റ്റ് 1 വരെ നീട്ടുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി യുകെ, ജപ്പാൻ, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറുകളിൽ ഒപ്പുവച്ചു. ജൂലൈ ആദ്യം മുതൽ ട്രംപ് ഒട്ടേറെ രാജ്യങ്ങൾക്ക് താരിഫ് കത്തുകൾ അയയ്ക്കുകയും ചെയ്തിരുന്നു.
Import tariffs US Commerce Secretary says August 1 deadline will not be extended
Tags: