മൊസാംബിക്കിൽ ഭീകരതയുടെ പുതിയ ഭീഷണി: പള്ളിയിൽ കയറി പ്രസംഗിച്ച് ഐസിസ്; യുഎസ് സഹായം നിലച്ചതിൽ ആശങ്ക

മൊസാംബിക്: കഴിഞ്ഞ മാസം വടക്കൻ മൊസാംബിക്കിലെ തീരദേശ മത്സ്യബന്ധന സമൂഹത്തിൽ, സായുധരും യൂണിഫോം ധരിച്ചവരുമായ ഏഴ് പേർ പള്ളിയിലേക്ക് അതിക്രമിച്ചു കയറുകയും താക്കോലുകൾ ആവശ്യപ്പെടുകയും ചെയ്ത സംഭവം പുതിയ ഭീഷണി ഉയർത്തുന്നു. മോസിംബോവ ഡാ പ്രിയ തുറമുഖ പട്ടണത്തിൻ്റെ അരികിലുള്ള ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി, പ്രാർത്ഥനയ്ക്ക് ഉപയോഗിക്കുന്ന മൈക്രോഫോൺ ഉപയോഗിച്ച് ഇവർ ആജ്ഞകൾ പുറപ്പെടുവിച്ചു.

അവർ ഐസിസ് ബാനർ വിരിച്ചപ്പോഴാണ് ആരാണെന്ന് വ്യക്തമായതെന്ന് പള്ളിയുടെ ഇമാം സുമൈൽ ഇസ്സ പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മൊസാംബിക്കിലേക്കുള്ള യുഎസ് സഹായ ഫണ്ടിംഗ് താറുമാറായതിന് ശേഷം, സമീപ മാസങ്ങളിലായി ഈ ഭീകരവാദികൾക്ക് ലഭിച്ച പുതിയ ആത്മവിശ്വാസം സംഭവം സൂചിപ്പിക്കുന്നു.

“അവർ എല്ലാവരെയും അങ്ങോട്ട് വിളിച്ചപ്പോൾ, ആ പതാക കണ്ട ഉടൻ തന്നെ, ഞാനും ഒരു സഹപ്രവർത്തകനും ടോയ്‌ലറ്റിൽ പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് മാറി, സൈന്യത്തെ വിവരം അറിയിച്ചു,” ഇമാം ഇസ്സ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, ഭീകരരുടെ മുഖങ്ങൾ വ്യക്തമായി കാണാം. അവരിലൊരാൾ നടത്തിയ പ്രസംഗം വളരെ ആസൂത്രിതമായിരുന്നു. മറ്റ് ഐസിസ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായ ലക്ഷ്യങ്ങളുള്ളതും സ്വാതന്ത്ര്യമുള്ളതുമായ പ്രാദേശിക പ്രഖ്യാപനമാണ് അവർ നടത്തിയതെന്ന് വിശകലന വിദഗ്ധർ പറയുന്നു.

നാട്ടുകാർ ഓടി രക്ഷപ്പെടുന്നതിന് പകരം ശ്രദ്ധയോടെ വീഡിയോ എടുക്കുന്നത് സോഷ്യൽ മീഡിയ ദൃശ്യങ്ങളിൽ കാണാം. ഇവിടെ ആർക്കും എതിർപ്പില്ലാതെ അവർക്ക് എവിടെയും സഞ്ചരിക്കാമെന്ന തങ്ങളുടെ ആശയം സ്ഥാപിക്കാൻ ഐസിസിന് കഴിഞ്ഞു.

More Stories from this section

family-dental
witywide