അധിക തീരുവയിൽ ഇടഞ്ഞ് ഇന്ത്യയും അമേരിക്കയും; ആദ്യ സൂചനയായി യുഎസിൽനിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് ഇന്ത്യ നിർത്തിവെയ്ക്കുന്നു

ന്യൂഡൽഹി: അധിക തീരുവയിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ഇടയുന്നു. അതൃപ്‌തിയുടെ ആദ്യ സൂചനയായി യുഎസിൽനിന്ന് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നത് നിർത്തിവെയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതായി റിപ്പോർട്ടുകൾ. അതേസമയം, പ്രതിരോധ മന്ത്രാലയം ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണം പുറത്തുവിട്ടിട്ടില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പുതിയ ആയുധങ്ങളും വിമാനങ്ങളും വാങ്ങുന്നതിന്റെ്റെ ഭാഗമായി അടുത്തയാഴ്ച വാഷിങ്ടണിലേക്ക് പോകാനിരുന്ന യാത്ര റദ്ദാക്കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അമേരിക്കയുമായുള്ള തീരുവയുടെ കാര്യത്തിലും ഉഭയകക്ഷി ബന്ധത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് വ്യക്തത ലഭിച്ചുകഴിഞ്ഞാൽ ആയുധങ്ങളും മറ്റും വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാമെന്നാണ് ഇന്ത്യയുടെ നിലപാട്. നാവികസേനയ്ക്കായി ആറ് ബോയിങ് പി 8 ഐ രഹസ്യാന്വേഷണ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടായിരുന്നു. 31544 കോടിയുടെ (3.6 ബില്യൺ ഡോളർ) യുദ്ധോപകരണങ്ങൾ വാങ്ങാനായിരുന്നു ഇന്ത്യയുടെ പദ്ധതി.

More Stories from this section

family-dental
witywide