90 ദിവസത്തെ ഇളവ് അവസാനിക്കാൻ ഇനി അധിക ദിവസങ്ങളില്ല; ഇന്ത്യ – യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷ

വാഷിംഗ്ടണ്‍/ദില്ലി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാര്‍ ഉടൻ യാഥാര്‍ത്ഥ്യമായേക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പരസ്പര താരിഫുകൾക്കുള്ള 90 ദിവസത്തെ ഇളവ് ജൂലൈ ഒമ്പതിന് അവസാനിക്കുന്നതിന് മുൻപ് ഇത് സാധ്യമാകുമെന്നാണ് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചത്. ബെൽജിയത്തിലും ഫ്രാൻസിലുമായി നാലു ദിവസത്തെ സന്ദർശനത്തിലുള്ള ജയശങ്കർ ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോക്ക് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ട്രംപ് തന്‍റെ ഏപ്രിൽ 2-ലെ ‘വിമോചന ദിന’ താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയും യുഎസും വ്യാപാര ചർച്ചകൾ ആരംഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ താരിഫുകളിൽ ഇന്ത്യക്കെതിരെ 27 ശതമാനം വരെ നികുതി ഉൾപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും വിപണികളിലേക്ക് കൂടുതൽ പ്രവേശനം തുറക്കാൻ അവർ തീരുമാനിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഒരു യുഎസ് പ്രതിനിധി സംഘം ദില്ലിയിൽ ഇന്ത്യൻ വ്യാപാര മന്ത്രാലയ ഉദ്യോഗസ്ഥരുമായി രഹസ്യ ചർച്ചകൾ നടത്തിയിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായുള്ള സമീപകാല വ്യാപാര ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും, തുടക്കത്തിൽ തന്നെ നേട്ടങ്ങൾ ഉൾപ്പെടെ പരസ്പരം പ്രയോജനകരവും സമതുലിതവുമായ ഒരു കരാർ രൂപീകരിക്കുന്നതിൽ പുരോഗതി കൈവരിക്കാൻ സഹായിച്ചുവെന്നും പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

More Stories from this section

family-dental
witywide