ഇൻഡ്യാ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനം: “മീറ്റ് ആൻഡ് ഗ്രീറ്റ്” സെഷൻ ആരംഭിച്ചു

എഡിസൺ (ന്യു ജേഴ്‌സി): ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ.) പതിനൊന്നാമത് അന്താരാഷ്ട്ര സമ്മേളനം ന്യൂജേഴ്‌സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ ആരംഭിച്ചു. നൂറിലധികം മാധ്യമപ്രതിനിധികളും വിശിഷ്ടാതിഥികളുമായി സമ്മേളനവേദി സജീവമായി. വൈകുന്നേരം 6 മുതൽ റൂബി റൂമിൽ “മീറ്റ് ആൻഡ് ഗ്രീറ്റ്” സെഷൻ ആരംഭിച്ചു കഴിഞ്ഞു.

ഒക്ടോബർ 9, 10, 11 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ, എൻ.കെ. പ്രേമചന്ദ്രൻ എംപി,  വി.കെ ശ്രീകണ്ഠൻ എം.പി,   റാന്നി എം എൽ എ പ്രമോദ് നാരായൺ എന്നിവർ കേരളം രാഷ്ട്രീയത്തെ  പ്രതിനിധീകരിക്കുന്നു.

കേരളത്തിലെ മുഖ്യധാരാ  മാധ്യമ   പ്രതിനിധികളെ  പങ്കെടുപ്പിച്ചു കൊണ്ടാണ് പതിവ് പോലെ ഇത്തവണയും കോൺഫറൻസ്.  അമേരിക്കയിലും  നാട്ടിലുമുള്ള മാധ്യമ പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍ മാറിക്കൊണ്ടിരിക്കുന്ന മാധ്യമ രംഗത്തെപറ്റി പുത്തന്‍ അവബോധം പകരും.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ് – മനോരമ ന്യൂസ്, അബ്ജോദ് വറുഗീസ് – ഏഷ്യാനെറ്റ് ന്യൂസ്,  ഹാഷ്മി താജ്  ഇബ്രാഹിം – 24 ന്യൂസ്, സുജയാ പാർവതി – റിപ്പോർട്ടർ ചാനൽ, മോത്തി രാജേഷ് – സീനിയർ സബ് എഡിറ്റർ, മാതൃഭൂമി ടി വി, ലീൻ ബി ജെസ്‌മസ് – ന്യൂസ് 18  എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നു.

ഒക്ടോബർ 10 വെള്ളിയാഴ്ച്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും വേറിട്ടതാവും. സമ്മേളനത്തിൽ വിവിധ മാധ്യമപ്രവർത്തകർക്കും  സംഘടനാ നേതാക്കലക്കും  അവാർഡ് നൽകും.    മികച്ച അസോസിയേഷൻ ആയി ഇൻഡ്യാ പ്രസ് ക്ലബ് തിരഞ്ഞെടുത്ത മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണെയും ആദരിക്കും.

സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ)   പ്രസിഡന്റ്, ഷിജോ പൗലോസ് (സെക്രട്ടറി), വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ്  ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ  മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ) എന്നിവരടങ്ങിയ പുതിയ ഭരണസമിതിയാണ് എഡിസൺ കോൺഫറൻസിന് നേതൃത്വം നൽകുന്നത്.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി സജീവമായി  പ്രവർത്തിക്കുന്നുണ്ട്. കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം. ജനറൽ കൺവീനർ. ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്). റിസപ്ഷൻ / റജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ. തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി.  ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ.  പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിന്റോ  ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ.  ഓഡിയോ വിഷ്വൽൻ: ജില്ലി സാമുവേൽ.

കൂടാതെ ഐപിസിഎൻഎ യുടെ മുൻ പ്രസിഡന്റുമാരായ സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), ജോർജ് ജോസഫ്, മാത്യു വർഗീസ്, ബിജു കിഴക്കേക്കുറ്റ്, ടാജ് മാത്യു, റെജി ജോർജ്, നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രസിഡന്റ് ഇലക്ട് – രാജു പള്ളത്ത് എന്നിവരും കോർ കമ്മിറ്റിയിൽ അംഗങ്ങളാണ്.

ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ചാനൽ, 24 യു എസ് എ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, ദി മലയാളം ചാനൽ, ഫ്ളവേഴ്സ് യു എസ് എ, ഇമലയാളീ.കോം, നേർകാഴ്ച ന്യൂസ് , റിപ്പോർട്ടർ ലൈവ്,  ഇൻഡ്യ ലൈഫ് ടി വി, എൻ ആർ ഐ റിപ്പോർട്ടർ, പ്രവാസി ചാനൽ, ന്യൂസ് 18 കേരളം, മീഡിയ വൺ, ജനം ടി വി, മലയാളം ട്രിബ്യുൺ, അമേരിക്കൻ മലയാളി, 24 ന്യൂസ് ലൈവ്.കോം, യു എസ്  വീക്കിലി റൗണ്ട് അപ്, ഹാർവെസ്റ്റ് ടി വി -ക്രിസ്റ്റ്യൻ ചാനൽ, കേരള ടൈംസ്, മലയാളം ഡെയിലി ന്യൂസ്, ഇൻഡ്യ ലൈഫ്, അമേരിക്ക ഈ ആഴ്ച, ഷിജോസ് ട്രാവൽ ഡയറി, കേരള ഭൂഷണം, കെ വി ടി വി, അബ്ബ ന്യൂസ്, ജനനി, പവർ വിഷൻ, മലയാളി മനസ്  തുടങ്ങി മലയാള മാധ്യമ സമൂഹത്തിന്റെ മുഴുവൻ പിന്തുണയോടെയും ആശംസകളോടെയുമാണ് ഐ പി സി എൻ എ യുടെ  10-ാം മീഡിയ കോൺഫറൻസും അവാർഡ് നൈറ്റും അരങ്ങേറുന്നത്.

India Press Club International Media Conference: “Meet and Greet” session begins