ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് സമാപനം

സുനില്‍ തൈമറ്റം

എഡിസൺ (ന്യു ജേഴ്‌സി): ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ പി സി എൻ എ)  എഡിസൺ  സമ്മേളനത്തിന് സമാപനമായി. എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ നടന്ന നിരവധി മാധ്യമ ചർച്ചകൾക്കും സമ്മേളനങ്ങൾക്കും കലാവിരുന്നുകൾക്കും കൊടിയിറക്കമായി. അമേരിക്കയിലെ 100 കണക്കിന് മലയാള മാധ്യമ പ്രവർത്തകരും കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ – മാധ്യമ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിന് തിരശീല വീഴുകയാണ്. ഒക്ടോബർ 9 വ്യാഴം വൈകുന്നേരം 6 മുതലാണ് സമ്മേളനം തുടങ്ങിയത്. 11 ശനിയാഴ്ച വൈകിട്ട് സമ്മേളനം സമാപിച്ചു.

ഇന്ത്യയിലെ മികച്ച പാർലമെൻ്റേറിയൻ പുരസ്കാരം ഏറ്റുവാങ്ങിയിട്ടുള്ള കൊല്ലത്തിന്റെ സ്വന്തം എൻ കെ പ്രേമചന്ദ്രൻ എം പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലക്കാട് എംപി വികെ ശ്രീകണ്ഠൻ, റാന്നിഎംഎൽഎ പ്രമോദ് നാരായൺ എന്നിവർ മൂന്നു ദിവസത്തെ കോൺഫറൻസിൽ ഉടനീള സാന്നിധ്യമായിരുന്നു.

കേരളത്തിൽ നിന്നും മാധ്യമരംഗത്തെ കുലപതി കുര്യൻ പാമ്പാടി, ജോണി ലൂക്കോസ് – മനോരമ ന്യൂസ്, അബ്ജോദ് വർഗീസ് – ഏഷ്യാനെറ്റ് ന്യൂസ്,  ഹാഷ്മി താജ്  ഇബ്രാഹിം – 24 ന്യൂസ്, സുജയാ പാർവതി – റിപ്പോർട്ടർ ചാനൽ, മോത്തി രാജേഷ് -മാതൃഭൂമി ടി വി, ലീൻ ബി ജെസ്‌മസ് – ന്യൂസ് 18  എന്നിവർ മീഡിയയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഐപിസിഎൻഎ പ്രസിഡൻ്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, വിശാഖ് ചെറിയാൻ ട്രഷറർ), സുനിൽ തൈമറ്റം (അഡ്വൈസറി ബോർഡ് ചെയർമാൻ), രാജു പള്ളത്ത് (പ്രസിഡന്റ്  ഇലക്ട്-2026-27), അനിൽ കുമാർ ആറന്മുള (വൈസ് പ്രസിഡന്റ്), ആഷാ  മാത്യു (ജോ. സെക്രട്ടറി), റോയ് മുളകുന്നം (ജോ. ട്രഷറർ) എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ഒക്ടോബർ 10 വെള്ളിയാഴ്ച്ച പ്രസിഡൻഷ്യൽ നൈറ്റും മ്യൂസിക്കൽ ഗാലയും ഉണ്ടായിരുന്നു. ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന നൃത്തോത്സവിൽ  മാസ്മരിക നൃത്ത വിരുന്നിന്റെ ചടുല താളങ്ങളുമായി  പ്രമുഖ നർത്തകർ അണിചേർന്നു.

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി കോർ കമ്മിറ്റി അംഗങ്ങളായ കോൺഫറൻസ് ചെയർമാൻ: സജി ഏബ്രഹാം. ജനറൽ കൺവീനർ. ഷോളി കുമ്പിളുവേലി (ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ്). റിസപ്ഷൻ / റജിസ്ട്രേഷൻ: ബിജു കൊട്ടാരക്കര, കുഞ്ഞുമോൾ വർഗീസ്, ഡോ. തങ്കമണി അരവിന്ദ്. ഗസ്റ്റ് റിലേഷൻസ്: അനിയൻ ജോർജ്, ജിനേഷ് തമ്പി.  ടൈം മാനേജ്മെന്റ്: റെജി ജോർജ് / ജോർജ് തുമ്പയിൽ.  പ്രോഗ്രാം: ടാജ് മാത്യു. ഫുഡ് കമ്മിറ്റി: മധു കൊട്ടാരക്കര, സുനിൽ തൈമറ്റം. ട്രാൻസ്പോർട്ടേഷൻ: പിന്റോ  ചാക്കോ, അനീഷ് ജെയിംസ്. സേഫ്റ്റി / സെക്യൂരിറ്റി കമ്മിറ്റി: ജിഷോ. സുവനീർ: മാത്തുക്കുട്ടി ഈശോ.  ഓഡിയോ വിഷ്വൽൻ: ജില്ലി സാമുവേൽ എന്നിവർ അഹോരാത്രം പ്രയത്നിച്ചിരുന്നു.   

  ഏഷ്യാനെറ്റ് ന്യൂസ്, കൈരളി ചാനൽ, 24 യു എസ് എ, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, ഏഷ്യാനെറ്റ്, ദി മലയാളം ചാനൽ, ഫ്ളവേഴ്സ് യു എസ് എ, ഇമലയാളീ.കോം, നേർകാഴ്ച ന്യൂസ് , റിപ്പോർട്ടർ ലൈവ്,  ഇൻഡ്യ ലൈഫ് ടി വി, എൻ ആർ ഐ റിപ്പോർട്ടർ, പ്രവാസി ചാനൽ, ന്യൂസ് 18 കേരളം, മീഡിയ വൺ, ജനം ടി വി, മലയാളം ട്രിബ്യുൺ, അമേരിക്കൻ മലയാളി, 24 ന്യൂസ് ലൈവ്.കോം, യു എസ്  വീക്കിലി റൗണ്ട് അപ്, ഹാർവെസ്റ്റ് ടി വി -ക്രിസ്റ്റ്യൻ ചാനൽ, കേരള ടൈംസ്, മലയാളം ഡെയിലി ന്യൂസ്, ഇൻഡ്യ ലൈഫ്, അമേരിക്ക ഈ ആഴ്ച, ഷിജോസ് ട്രാവൽ ഡയറി, കേരള ഭൂഷണം, കെ വി ടി വി, അബ്ബ ന്യൂസ്, ജനനി, പവർ വിഷൻ, മലയാളി മനസ്  തുടങ്ങി മലയാള മാധ്യമ സമൂഹത്തിന്റെ മുഴുവൻ പിന്തുണയോടെയും ആശംസകളോടെയുമാണ് ഐ പി സി എൻ എ യുടെ  10-ാം മീഡിയ കോൺഫറൻസും അവാർഡ് നൈറ്റും അരങ്ങേറിയത്.

India Press Club of North America’s 11th Media Conference concludes

More Stories from this section

family-dental
witywide