‘ആ സഹായം വേണ്ട, ഇത് ഞങ്ങള്‍ നോക്കിക്കോളാം…’ ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ ട്രംപിന്റെ ഇടപെടല്‍ നിരസിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തള്ളി ഇന്ത്യ. മോദിയുടെ യുഎസ് സന്ദര്‍ശനത്തിനു പിന്നാലെ ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും പത്രസമ്മേളത്തില്‍ സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ യുഎസ് ഇടപെടാമെന്ന് ട്രംപ് പറഞ്ഞത്.

എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ പരോക്ഷമായി നിരസിക്കുകയായിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഉഭയകക്ഷി സമീപനം സ്വീകരിക്കാമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. ‘ഞങ്ങളുടെ അയല്‍ക്കാരുമായി ഞങ്ങള്‍ക്ക് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും, അത് കൈകാര്യം ചെയ്യുന്നതിന് ഞങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ഉഭയകക്ഷി സമീപനം സ്വീകരിച്ചിട്ടുണ്ട്,’ വാര്‍ത്താ സമ്മേളനത്തില്‍ വിക്രം മിശ്ര ഓര്‍മ്മിപ്പിച്ചു.

”ഞാന്‍ ഇന്ത്യയെ നോക്കുന്നു, അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകള്‍ വളരെ ക്രൂരമാണ്, അവ തുടരുമെന്ന് ഞാന്‍ കരുതുന്നു. എനിക്ക് സഹായിക്കാന്‍ കഴിയുമെങ്കില്‍, ഞാന്‍ സഹായിക്കാന്‍ ആഗ്രഹിക്കുന്നു, കാരണം അത് അവസാനിപ്പിക്കണം,” വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു, ചൈനയെക്കുറിച്ചുള്ള ട്രംപിന്റെ ഈ നിര്‍ദ്ദേശമാണ് ഇന്ത്യ നിരസിച്ചത്.

റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിലുള്ള നീക്കത്തിലും ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ വരെ എത്തിയതിലും താന്‍ വഹിച്ച പങ്കാണ് ട്രംപിനെ ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിലും ഇടപെടാന്‍ പ്രേരിപ്പിച്ചത്.

Also Read

More Stories from this section

family-dental
witywide