റഷ്യന്‍ വിപണിയില്‍ നിന്നും അകലുന്നു ? അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഗണ്യമായി വര്‍ദ്ധിപ്പിച്ച് ഇന്ത്യ ; 2022നു ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലേക്ക്

വാഷിങ്ടണ്‍ ഡിസി: എണ്ണ വ്യാപാരത്തില്‍ റഷ്യയുമായി അടുത്ത ഇന്ത്യയെ അധിക തീരുവയാല്‍ നേരിട്ട അമേരിക്കയ്ക്ക് ഇരട്ടി നേട്ടം. അമേരിക്കയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഒക്ടോബറിലുണ്ടായ ഇറക്കുമതി വര്‍ധവന് 2022നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരക്കരാറിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വാര്‍ത്ത വരുന്നത്.

തോക്കിന്‍മുനയില്‍ നിര്‍ത്തി കരാര്‍ ഒപ്പിടുവിക്കാന്‍ കഴിയുന്ന രാജ്യമല്ല ഇന്ത്യയെന്ന് കഴിഞ്ഞദിവസം വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് അമേരിക്കയുമായുള്ള വ്യാപാര പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതിന്റെ സൂചനയെന്നോണം എണ്ണ ഇറക്കുമതി കൂട്ടിയത്.

India significantly increases crude oil imports from the US