അനധികൃതമായി യുഎസില്‍ എത്തി, ബഹളമുണ്ടാക്കിയതിനാല്‍ വിലങ്ങുവെച്ചു; ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തടങ്കലില്‍ വെച്ചിരിക്കുന്ന സംഭവത്തില്‍ കൂടുതല്‍ വിശദാശംങ്ങള്‍ പുറത്ത്.

സാധുവായ വിസയില്ലാതെ അമേരിക്കയില്‍ അനധികൃതമായി പ്രവേശിച്ചതാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെന്നാണ് വിവരം. ”ഹരിയാന സ്വദേശിയായ വ്യക്തി സാധുവായ വിസയില്ലാതെ യുഎസില്‍ പ്രവേശിച്ചുവെന്നും കോടതി ഉത്തരവ് പ്രകാരം ഇന്ത്യയിലേക്ക് തിരികെ നാടുകടത്തുകയാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.

വിദ്യാര്‍ത്ഥിയെ നാടുകടത്തുന്നതിനായിട്ടാണ് നെവാര്‍ക്ക് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നതെന്നും അവിടെ വെച്ച് വിദ്യാര്‍ഥി ബഹളം വെച്ചതിനാലാണ് വിലങ്ങ് അണിയിച്ച് കീഴ്‌പ്പെടുത്തേങ്ങി വന്നതെന്നുമാണ് വൈറല്‍ വീഡിയോയ്ക്ക് ലഭിക്കുന്ന വിശദീകരണം. ഇയാളുടെ ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുമെന്നും, സംഭവത്തില്‍ അധികൃതരോട് നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. നിലവില്‍ വിദ്യാര്‍ഥി അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

നെവാര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവാവിനെ തടങ്കലില്‍ വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു പ്രവാസി ഇന്ത്യക്കാരന്‍ ചിത്രീകരിച്ച് ജൂണ്‍ 8 ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ യുവാവിന് എന്ത് സംഭവിച്ചെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. വീഡിയോ ഇന്ത്യയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.

ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിയമവിരുദ്ധമായ പ്രവേശനം അല്ലെങ്കില്‍ ‘വിസ ദുരുപയോഗം’ യുഎസ് അനുവദിക്കില്ലെന്ന് ന്യൂഡല്‍ഹിയിലെ യുഎസ് എംബസി ചൊവ്വാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞിരുന്നു. നിയമാനുസൃത യാത്രക്കാരെ യുഎസ് സ്വാഗതം ചെയ്യുന്നത് തുടരുന്നുവെന്നും എംബസി വ്യക്തമാക്കിയിരുന്നു.

More Stories from this section

family-dental
witywide