പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം: ഇന്ത്യൻ എച്ച്-1ബി വിസക്കാർ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തുന്നു, ജീവനക്കാരോട് വിദേശ യാത്ര വേണ്ടെന്ന് നിർദേശിച്ച് ഗൂഗിൾ, ആപ്പിൾ , മൈക്രോസോഫ്റ്റ് കമ്പനികളും

ന്യൂഡൽഹി: യുഎസ് വിസ സ്റ്റാമ്പിംഗ് നടപടികളിലെ പുതിയ സോഷ്യൽ മീഡിയ പരിശോധനാ നയം (Social Media Vetting Policy) കാരണം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള എച്ച്-1ബി വിസക്കാർ അവരുടെ യാത്രാ പദ്ധതികളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നു. ഇന്ത്യയിലെ യുഎസ് കോൺസുലേറ്റുകളിൽ വിസ സ്റ്റാമ്പിംഗിനായുള്ള അപ്പോയിന്റ്‌മെന്റുകൾ ലഭിക്കാൻ ഇപ്പോഴും വലിയ കാത്തിരിപ്പ് കാലാവധി നേരിടുന്നുണ്ട്. നാട്ടിൽ പോയാൽ കൃത്യസമയത്ത് തിരികെ വരാൻ കഴിയുമോ എന്ന ആശങ്കമൂലം പലരും യാത്രകളിൽ നിന്ന് പിന്തിരിയുന്നു. വിസ അപ്പോയിന്റ്‌മെന്റുകൾ 12 മാസം വരെ വൈകുന്നതായുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഈ വാർത്തയും വരുന്നത്.

അമേരിക്കയിൽ തന്നെ ഇരുന്ന് വിസ പുതുക്കാനുള്ള സംവിധാനം (Domestic Visa Renewal) പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് പലരും പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത് നാട്ടിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

വിസ സ്റ്റാമ്പിംഗിനായി ഇന്ത്യയിലേക്ക് വരുന്ന ജീവനക്കാർ അവിടെ കുടുങ്ങിപ്പോകാൻ സാധ്യതയുള്ളതിനാൽ, ഗൂഗിൾ, ആപ്പിൾ , മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികൾ തങ്ങളുടെ ജീവനക്കാരോട് വിദേശയാത്ര ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വിസ സ്റ്റാമ്പിംഗിനായി നിലവിൽ ഇന്ത്യയിലുള്ളവർക്ക് അപ്പോയിന്റ്‌മെന്റ് വൈകുന്നത് കാരണം തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ പലരും വിദേശയാത്രകൾ ഒഴിവാക്കി അമേരിക്കയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു.

ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച നയമനുസരിച്ച്, എച്ച് 1 ബി, എച്ച്-4 വിസ അപേക്ഷകരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കടുത്ത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. അപേക്ഷകർ അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ‘പബ്ലിക്’ (Public) ആക്കി മാറ്റണമെന്നും നിർദ്ദേശമുണ്ട്. പുതിയ പരിശോധനകൾക്ക് കൂടുതൽ സമയം ആവശ്യം വരുന്നതിനാൽ, ഡിസംബർ പകുതി മുതൽ നിശ്ചയിച്ചിരുന്ന ആയിരക്കണക്കിന് അപ്പോയിന്റ്‌മെന്റുകളാണ് റദ്ദാക്കിയിരിക്കുന്നത്. പലർക്കും 2026-ലേക്ക് ആണ് പുതിയ തീയതികൾ ലഭിക്കുന്നത്.
ചിലർക്ക് അടുത്ത ജൂൺ വരെ കാത്തിരിക്കേണ്ടി വരും.

വിസ നടപടികൾ വേഗത്തിൽ തീർക്കുന്നതിനേക്കാൾ അപേക്ഷകരെ കൃത്യമായി പരിശോധിക്കുന്നതിനാണ് (Vetting) ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

Indian H-1B visa holders change travel plans, Google, Apple, Microsoft advise employees not to travel abroad.

Also Read

More Stories from this section

family-dental
witywide