കാമുകി ഫ്‌ളോറിഡയില്‍, വെറും 40 സെക്കന്‍ഡ്, മൂന്നു ചോദ്യങ്ങള്‍…തനിക്ക് യു.എസ് വീസ നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ഇന്ത്യന്‍ യുവാവ്

വാഷിംഗ്ടണ്‍ : യുഎസ് വീസക്ക് അപേക്ഷിച്ച തനിക്ക് വീസ ലഭിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയ ഇന്ത്യന്‍ യുവാവിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. വീസയ്ക്കായി ഉദ്യോഗസ്ഥരുമായുള്ള അഭിമുഖത്തിനു പിന്നാലെ 40 സെക്കന്‍ഡിനുള്ളില്‍ തനിക്ക് യുഎസ് ബി1/ബി2 ടൂറിസ്റ്റ് വീസ നഷ്ടപ്പെടുകയായിരുന്നു എന്നാണ് യുവാവ് സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയത്.

ഫ്‌ളോറിഡയില്‍ രണ്ടാഴ്ചത്തെ അവധിക്കാലം ആഘോഷിക്കാനായിരുന്നു തന്റെ പദ്ധതി. എന്നാല്‍ മൂന്ന് ചോദ്യമായിരുന്നു തന്റെ പദ്ധതിയെ തകിടം മറിച്ചതെന്നാണ് യുവാവിന് പറയാനുണ്ടായിരുന്നത്. ‘എന്തുകൊണ്ട് നിങ്ങള്‍ യുഎസ് സന്ദര്‍ശിക്കുന്നു?, ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്തിട്ടുണ്ടോ?, യുഎസില്‍ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് പിന്നാലെ തന്റെ വീസ നിഷേധിക്കപ്പെട്ടു എന്നാണ് യുവാവ് അനുഭവം പങ്കുവെച്ചത്.

യുഎസിലെ ഫ്‌ളോറിഡക്കാരിയാണ് തന്റെ കാമുകിയെന്നും തനിക്ക് ഇന്ത്യയ്ക്ക് പുറത്ത് യാത്ര ചെയ്ത് പരിചയമില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി യുവാവ് പറഞ്ഞു. എന്നാല്‍ ഇതിനു പിന്നാലെ തനിക്ക് വീസ നിഷേധിക്കപ്പെടുകയായിരുന്നുവെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. യുവാവിന്റെ ദുഖത്തില്‍ പങ്കുചേര്‍ന്ന പലരും പല നിര്‍ദേശങ്ങളാണ് നല്‍കുന്നത്. യുഎസില്‍ കാമുകിയുണ്ടെന്ന് പറഞ്ഞത് മണ്ടത്തരമായെന്നും പലരും ഉപദേശിച്ചു. വീസ അപേക്ഷകര്‍ അവരുടെ യാത്രാ ഉദ്ദേശ്യം വ്യക്തമായി അവതരിപ്പിക്കണമെന്നും മാതൃരാജ്യത്തിലേക്ക് മടങ്ങുമെന്ന് അധികൃരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും ചിലര്‍ സൂചിപ്പിച്ചു.

More Stories from this section

family-dental
witywide