
വാഷിംഗ്ടണ്‍: എല്ലാ എച്ച്-1ബി വിസകളും കാലഹരണപ്പെടണമെന്നും വിസ ഉടമകളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണമെന്നും പരസ്യമായി ആഹ്വാനം ചെയ്ത ഇന്ത്യൻ വംശജനെതിരെ വ്യാപക വിമര്‍ശനം. എല്ലാ എച്ച്-1ബി വിസകളും കാലഹരണപ്പെടണം. ഈ പദ്ധതി അവസാനിപ്പിക്കണം, വിസ ഉടമകളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കണം. അമേരിക്കയെ മത്സരശേഷിയുള്ളതാക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ പ്രധാന ദേശീയ എതിരാളികൾ വലിയ തോതിൽ വിദേശ തൊഴിലാളികളെ കൊണ്ടുവരുന്നില്ല എന്നാണ് രോഹിത് ജോയ് എന്നയാൾ എക്സിൽ കുറിച്ചു.
എച്ച്-1ബി, മറ്റ് കുറഞ്ഞ അപകടസാധ്യതയുള്ള വിസ ഉടമകൾക്കുള്ള ആഭ്യന്തര വിസ പുതുക്കൽ വ്യാപിപ്പിക്കുന്നതിനെ പിന്തുണച്ച് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റിച്ച് മക്കോർമിക്ക് നടത്തിയ ഒരു പോസ്റ്റിനോടുള്ള പ്രതികരണമായാണ് രോഹിത് ജോയ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കഴിഞ്ഞയാഴ്ച, എച്ച്-1ബി, മറ്റ് കുറഞ്ഞ അപകടസാധ്യതയുള്ള വിസ ഉടമകൾക്കുള്ള ആഭ്യന്തര വിസ പുതുക്കൽ വ്യാപിപ്പിക്കുന്നതിനുള്ള ഒരു ഉഭയകക്ഷി ശ്രമത്തിൽ താൻ പങ്കുചേർന്നു. ചെലവ് കുറയ്ക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും അമേരിക്കയെ മത്സരശേഷിയുള്ളതാക്കുകയും ചെയ്തുകൊണ്ട് നമ്മുടെ വിസ സംവിധാനം നവീകരിക്കേണ്ട സമയമാണിത് എന്നാണ് മക്കോർമിക്ക് പോസ്റ്റ് ചെയ്തത്.