ഒഹായോയിലെ സിന്‍സിനാറ്റിയില്‍ വീണ്ടും മേയറായി ഇന്ത്യന്‍ വംശജന്‍ അഫ്താബ് പുരേവല്‍; തോല്‍പ്പിച്ചത് ജെഡി വാന്‍സിന്റെ അര്‍ദ്ധസഹോദരനെ

വാഷിംഗ്ടണ്‍ : യുഎസ് സംസ്ഥാനമായ ഒഹായോയിലെ സിന്‍സിനാറ്റിയില്‍ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റിക് അഫ്താബ് പുരേവല്‍. വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ അര്‍ദ്ധസഹോദരനായ റിപ്പബ്ലിക്കന്‍ കോറി ബോമാനെ പരാജയപ്പെടുത്തിയാണ് അഫ്താബ് അധികാരം ഉറപ്പിച്ചത്.

നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുരേവലിന് 12,694 ഉം ബോമാന് 2,835 ഉം വോട്ടുകള്‍ ലഭിച്ചു. 2022 ലാണ് പുരേവല്‍ ആദ്യമായി മേയറായത്. ഇത് രണ്ടാം വിജയമാണ്. മെയ് മാസത്തില്‍ നടന്ന ഓള്‍-പാര്‍ട്ടി മുനിസിപ്പല്‍ പ്രൈമറിയില്‍ 80% ത്തിലധികം വോട്ടുകള്‍ നേടിയാണ് പുരേവല്‍ വിജയിച്ചത്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുമ്പ്, 2017 മുതല്‍ 2021 വരെ ഹാമില്‍ട്ടണ്‍ കൗണ്ടി ക്ലാര്‍ക്ക് ഓഫ് കോര്‍ട്ട്‌സായിരുന്നു പുരേവല്‍.

‘ജോലി ഇനിയും മുന്നിലുണ്ട്,’ പിന്തുണക്കാര്‍ക്കുള്ള തന്റെ വിജയ പ്രസംഗത്തില്‍ പുരേവല്‍ പറഞ്ഞു. മാത്രമല്ല, ബോമാനുമായി ഫോണില്‍ സംസാരിച്ചതായും നഗരത്തെ മികച്ചതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും പുരേവല്‍ പറഞ്ഞു. പൊതു സുരക്ഷ, തൊഴില്‍ വളര്‍ച്ച, താങ്ങാനാവുന്ന വിലയുള്ള ഭവന നിര്‍മ്മാണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പുരേവല്‍ പറഞ്ഞു.

Indian-origin Aftab Pureval re-elected as mayor of Cincinnati, Ohio, defeating JD Vance’s half-brother

More Stories from this section

family-dental
witywide