30 വർഷമായി യുഎസിൽ, ഗ്രീൻ കാർഡ് ഉടമ; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ, ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിനെതിരെ പ്രതിഷേധം

ഷിക്കാഗോ: മുപ്പത് വർഷം മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജനായ പരംജിത് സിംഗ് ഒരു മാസത്തിലേറെയായി കസ്റ്റഡിയിൽ. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐ.സി.ഇ.) ആണ് ഗ്രീൻ കാർഡ് ഉടമയായ സിംഗിനെ തടവിലാക്കിയത്.

ഫോർട്ട് വെയ്ൻ, ഇൻഡ്യാന എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ബിസിനസ്സ് ചെയ്യുന്ന സിംഗിനെ ജൂലൈ 30-ന് ഷിക്കാഗോ ഓ’ഹെയർ വിമാനത്താവളത്തിൽ വെച്ചാണ് തടഞ്ഞുവെച്ചത്. വർഷത്തിൽ പലതവണ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന സിംഗ് ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു.

നിയമവിരുദ്ധമായ തടങ്കലെന്ന് അഭിഭാഷകൻ

സിംഗിൻ്റെ അഭിഭാഷകനായ ലൂയിസ് ആംഗെൽസ് ന്യൂസ് വീക്കിനോട് പറഞ്ഞതനുസരിച്ച് അദ്ദേഹത്തിൻ്റെ തടങ്കൽ നിയമവിരുദ്ധമാണ്. തലച്ചോറിൽ ട്യൂമറുള്ളതിനാലും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാലും സർക്കാർ അദ്ദേഹത്തിൻ്റെ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിംഗിനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ചോദിച്ചപ്പോൾ, പണം നൽകാതെ പേ ഫോൺ ഉപയോഗിച്ച ഒരു പഴയ സംഭവം സർക്കാർ ചൂണ്ടിക്കാട്ടിയതായി അദ്ദേഹത്തിൻ്റെ അഭിഭാഷകനും കുടുംബാംഗങ്ങളും പറഞ്ഞു. “അത് ചെറിയൊരു കുറ്റകൃത്യമായിരുന്നു, അതിന് അദ്ദേഹം ഇതിനോടകം ശിക്ഷ അനുഭവിച്ചു,” ആംഗെൽസ് പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തടങ്കലിലാക്കിയതിന് ശേഷം സിംഗിന് സംഭവിച്ച കാര്യങ്ങൾ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ വിവരിച്ചു. അഞ്ച് ദിവസത്തോളം വിമാനത്താവളത്തിനുള്ളിൽ അദ്ദേഹത്തെ തടഞ്ഞുവെച്ചു. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് എമർജൻസി റൂമിലേക്ക് മാറ്റേണ്ടി വന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചില്ല. എമർജൻസി റൂം ബിൽ ലഭിച്ചപ്പോൾ മാത്രമാണ് അവർ ഈ വിവരം അറിഞ്ഞത്.

Also Read

More Stories from this section

family-dental
witywide