
ന്യൂജഴ്‌സി: യു.എസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ മെഡിക്കല്‍ തട്ടിപ്പിന് കേസ്. റിതേഷ് കല്‍റയ്ക്കെതിരെയാണ് (51) കേസ്. നിലവില്‍ വീട്ടുതടങ്കലിലായ റിതേഷിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും.
ന്യൂജഴ്സിയിലെ ആശുപത്രിയില്‍ ഡോക്ടറായ റിതേഷ് ലഹരിവസ്തുവായി ഉപയോഗിക്കുന്ന മരുന്നുകള്‍ അനധികൃതമായി നല്‍കുകയും അതിനായുള്ള കുറിപ്പടികള്‍ക്ക് പകരമായി രോഗികളെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് കുറ്റം. കൂടാതെ, ബുക്ക് ചെയ്യപ്പെടാത്ത കൗണ്‍സലിങ് സെഷനുകളുടെ ബില്ലുകളില്‍ അനധികൃതമായി നിര്‍മിച്ചതിനും റിതേഷിനെതിരെ കേസെടുത്തിട്ടുണ്ട്.
ചികിത്സയ്ക്കായി എത്തിയ പല സ്ത്രീകളെയും റിതേഷ് ലൈംഗിക താല്‍പര്യത്തോടെ സമീപിച്ചെന്നും മരുന്നു കുറിപ്പടികള്‍ക്കു പകരമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും പരാതിയുണ്ട്. ചികിത്സാവേളകളില്‍ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് വെളിപ്പെടുത്തി രോഗിയും എത്തിയതോടെ കേസ് ബലപ്പെട്ടു.
സ്വന്തം നേട്ടത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള ഉപകരണങ്ങളാക്കി മെഡിക്കല്‍ ലൈസന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും യുഎസ് അട്ടോര്‍ണി അലിന ഹബ്ബാ പറഞ്ഞു.