
വാഷിംഗ്ടണ്‍ : യുഎസിലെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡികെയറില്‍ വ്യാജ ക്ലെയിമുകള്‍ സമര്‍പ്പിച്ച് പണം തട്ടിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് 14 വര്‍ഷം തടവ്. നീല്‍ കെ.ആനന്ദ് എന്ന 48കാരനെയാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ പെന്‍സില്‍വേനിയക്കാരനാണ്. നഷ്ടപരിഹാരമായും പിഴയായും 20 ലക്ഷം ഡോളര്‍ വീതം അടയ്ക്കണം.
ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി അനാവശ്യ മരുന്നുകള്‍ അടിച്ചേല്‍പ്പിച്ചെന്നും നിയന്ത്രണമുള്ള മരുന്നുകളുടെ പ്രിസ്‌ക്രിപ്ഷന്‍ കുറിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മെഡിക്കല്‍ ഇന്റേണുകളെ ഉപയോഗിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഡോക്ടര്‍ക്കെതിരെയുള്ളത്.














