
കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ ബോധരഹിതയായ ഒരു യാത്രക്കാരിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യൻ വംശജനായ ഡ്രൈവർക്കെതിരെ കേസെടുത്തു. റൈഡ് ഷെയർ ഡ്രൈവർ സിമ്രാൻജിത് സിംഗ് സെഖോൺ (35) എന്നയാളാണ് കുറ്റക്കാരൻ. നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
സിമ്രാൻജിത് സിംഗ് ഓടിച്ചിരുന്ന വാഹനത്തിൽ തൗസൻഡ് ഓക്‌സിൽനിന്നുമാണ് ഇരയെ കൂട്ടിക്കൊണ്ടുപോയത്. യാത്ര പൂർത്തിയായതായി ഓൺലൈൻ ആപ്പിൽ അടയാളപ്പെടുത്തുകയും ചെയ്തു. എന്നാൽ, പക്ഷേ സെഖോൺ യുവതിയെ കാമറില്ലോ നഗരത്തിലേക്ക് കൊണ്ടുപോകുകയും, അവിടെവെച്ച് മദ്യപിച്ച് ബോധം നഷ്ടപ്പെട്ട യാത്രക്കാരിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് കേസിൽ ആരോപിക്കപ്പെട്ടു.
ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതോടെ നവംബറിൽത്തന്നെ ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഡിസംബർ 15 ന് സെഖോണിനെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യത്തുകയായി 500,000 ഡോളർ നിശ്ചയിച്ചു.
അതേസമയം, സുഖോൺ സിംഗ് ഇത്തരത്തിലുള്ള കുറ്റം മുമ്പും ചെയ്തിരിക്കാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്നോട്ട് വരാൻ മടിക്കുന്ന കൂടുതൽ ഇരകൾ ഉണ്ടാകാമെന്ന് ഡിറ്റക്ടീവുകൾ വിശ്വസിക്കുന്നു. റൈഡ് ഷെയർ കമ്പനിയുടെ പിടിയിലായ ഡ്രൈവറുടെ മറ്റ് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഗതാഗത നിയമലംഘനങ്ങൾ, യാതൊരു പരിശോധനയും കൂടാതെ ഡ്രൈവിംഗ് ലൈസൻസ് നേടൽ തുടങ്ങിയ നിരവധി കാരണങ്ങളാൽ യുഎസിലും കാനഡയിലും ഇന്ത്യൻ വംശജരായ ഡ്രൈവർമാർ വിമർശനത്തിന് വിധേയരാകുന്നതിനിടെയാണ് ഈ സംഭവം ചർച്ചയാകുന്നത്.
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് ഗവർണർ ഗാവിൻ ന്യൂസമിൻ്റെ സംസ്ഥാനത്ത് നടന്ന സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെടുകയാണ്.
Indian-origin driver charged in California for raping unconscious drunk passenger















